+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂജേഴ്സിയിൽ ഇന്ത്യൻ യുവതിയും മകനും കൊല്ലപ്പെട്ടു

ന്യൂജേഴ്സി: ഇന്ത്യൻ യുവതിയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾ. ആന്ധ്രപ്രദേശിലെ പ്രകാസം ജില്ലക്കാരായ എൻ.ശശികല (40) മകൻ അനീഷ് സായി (7) എന്നിവരെയാണ് ന്യൂജേഴ്സിയിലെ വീട്ടിൽ മരിച്ച നിലയ
ന്യൂജേഴ്സിയിൽ ഇന്ത്യൻ യുവതിയും മകനും  കൊല്ലപ്പെട്ടു
ന്യൂജേഴ്സി: ഇന്ത്യൻ യുവതിയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾ. ആന്ധ്രപ്രദേശിലെ പ്രകാസം ജില്ലക്കാരായ എൻ.ശശികല (40) മകൻ അനീഷ് സായി (7) എന്നിവരെയാണ് ന്യൂജേഴ്സിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ജോലികഴിഞ്ഞു മടങ്ങിയെത്തിയ ഭർത്താവ് എൻ. ഹനുമന്ത റാവുവാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്.

സംഭവത്തെക്കുറിച്ച് വൈ. സാന്പശിവ റാവു അമേരിക്കയിലെ തെലുങ്ക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (TANA) യുമായി സംസാരിച്ചിട്ടുണ്ടെന്നും ഇരുവരും കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായെന്നും ‌ബന്ധുക്കൾ വ്യക്തമാക്കി. കഴിഞ്ഞ ഒൻപതുവർഷമായി അമേരിക്കയിലുള്ള ശശികലയും ഭർത്താവും ഐടി പ്രഫഷണലുകളാണ്.