+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമ്മർ ഫെസ്റ്റ് 17 മാർച്ച് 24ന്

റിയാദ്: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ റിയാദിലെ പ്രവാസി സമൂഹത്തിൽ സജീവ സാന്നിധ്യമായ പർവാസ് ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ആം ആദ്മി പാർട്ടിയുടെ സൗദി അറേബ്യയിലെ പ്രവാസി സംഘടനയായ ആവാസുമായി സഹകരിച്ച്
സമ്മർ ഫെസ്റ്റ് 17 മാർച്ച് 24ന്
റിയാദ്: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ റിയാദിലെ പ്രവാസി സമൂഹത്തിൽ സജീവ സാന്നിധ്യമായ പർവാസ് ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ആം ആദ്മി പാർട്ടിയുടെ സൗദി അറേബ്യയിലെ പ്രവാസി സംഘടനയായ ആവാസുമായി സഹകരിച്ച് നടത്തുന്ന "സമ്മർ ഫെസ്റ്റ് 17’ വിപുലമായ പരിപാടികളോടെ മാർച്ച് 24ന് (വെള്ളി) നടക്കും. എക്സിറ്റ് 18 നടുത്ത നോഫ ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറുക.

മലയാളം ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന ആക്ഷേപഹാസ്യ പരിപാടിയായ മറിമായം ടീം റിയാദിലെത്തി. ഇതോടൊപ്പം വിദ്യാർഥികൾക്കും മുതിർന്നവർക്കുമായി നടക്കുന്ന വിവിധ മത്സരപരിപാടികളും ഗാനമേളയടക്കമുള്ള മറ്റു കലാപരിപാടികളും അരങ്ങേറും.

വാർത്താസമ്മേളനത്തിൽ മറിമായം ടീം അംഗങ്ങളായ നിയാസ് ബക്കർ, മണി ഷൊർണൂർ, സലിം, ജയദേവൻ എന്നിവർക്കൊപ്പം പർവാസ് പ്രസിഡന്‍റ് ഷാനവാസ്, ആവാസ് കണ്‍വീനർ മൻസൂർ എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ