+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാനാ ന്യൂയോർക്ക് ചാപ്റ്റർ വനിതാ ദിനം 25ന്

ന്യൂയോർക്ക്: ഫൊക്കാനാ ന്യൂയോർക്ക് ചാപ്റ്റർ വനിതാ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിക്കുന്നു. മാർച്ച് 25ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 മുതൽ ടൈസണ്‍ സെന്‍ററിൽ (Tyson Center, 26 N Tyson Ave, Flor
ഫൊക്കാനാ ന്യൂയോർക്ക് ചാപ്റ്റർ വനിതാ ദിനം 25ന്
ന്യൂയോർക്ക്: ഫൊക്കാനാ ന്യൂയോർക്ക് ചാപ്റ്റർ വനിതാ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിക്കുന്നു. മാർച്ച് 25ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 മുതൽ ടൈസണ്‍ സെന്‍ററിൽ (Tyson Center, 26 N Tyson Ave, Floral Park, New York 11001) ആണ് ആഘോഷ പരിപാടികൾ.

റോക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ ഉദ്ഘാടനം നിർവഹിക്കും. നാസു കൗണ്ടി കണ്‍ട്രോളർ ജോർജ് മാർഗോസ് മുഖ്യാതിഥിയായിരിക്കും. ഡബ്ല്യുഎംസി വുമണ്‍സ് ഫോറം ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്‍റ് തങ്കമണി അരവിന്ദ്, ഡോണ പിള്ള, ഡോ. ലിസിമ്മ ജോർജ് തുടങ്ങിയവർ സംസാരിക്കും. ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സെമിനാറിൽ പങ്കെടുക്കും.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ