ഫ്ളാവിയ റോബിന്‍റെ സംസ്കാരം 25ന്

06:24 PM Mar 23, 2017 | Deepika.com
ജനോവ: ഇറ്റലിയിലെ ജനോവയിൽ നിര്യാതയായ തൃക്കൊടിത്താനം കളരിപ്പറന്പിൽ റോബിൻ ജയിംസിന്‍റെ മകൾ മൂന്നരവയസുകാരി ഫ്ളാവിയയുടെ സംസ്കാരം മാർച്ച് 25ന് (ശനി) രാവിലെ 10ന് ചങ്ങനാശേരി തൃക്കൊടിത്താനം സെന്‍റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ നടക്കും.

ജനോവയിൽ അൽജോബിൻ എന്ന സ്ഥാപനം നടത്തുകയാണ് പിതാവ് റോബിൻ. മാതാവ്: ബെർളി പാലാ ഓടയ്ക്കൽ കുടുംബാംഗം. സഹോദരൻ: സ്റ്റീവ്.

റിപ്പോർട്ട്: ജെജി മാന്നാർ