+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോസ് ആഞ്ചലസിൽ ചിത്രപ്രദർശനം

ലോസ്ആഞ്ചലസ്: പ്രവാസി ചിത്രകാരൻ വിജയൻ പുതുമനക്കൽ വരച്ച ചിത്രങ്ങളുടെ പ്രദർശനം സാൻഫെർണാൻഡോ വാലി ആർട്സ് കൾചറൽ സെന്‍ററിൽ നടന്നു. വിവിധ അസോസിയേഷൻ ഭാരവാഹികളായ സോദരൻ വർഗീസ്, അനൂപ് സുബ്രഹ്മണ്യൻ, ശ്രീലാൽ പു
ലോസ് ആഞ്ചലസിൽ ചിത്രപ്രദർശനം
ലോസ്ആഞ്ചലസ്: പ്രവാസി ചിത്രകാരൻ വിജയൻ പുതുമനക്കൽ വരച്ച ചിത്രങ്ങളുടെ പ്രദർശനം സാൻഫെർണാൻഡോ വാലി ആർട്സ് കൾചറൽ സെന്‍ററിൽ നടന്നു. വിവിധ അസോസിയേഷൻ ഭാരവാഹികളായ സോദരൻ വർഗീസ്, അനൂപ് സുബ്രഹ്മണ്യൻ, ശ്രീലാൽ പുരുഷോത്തമൻ നൃത്താധ്യാപകരായ രതി വിജയൻ, ഭിനു ജോജി എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു.

വാട്ടർകളർ, ഓയിൽ പെയിന്‍റ്, അക്രിലിക്ക് വിഭാഗങ്ങളിലായി നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്.

നാല്പതോളം വർഷം കുവൈത്തിൽ ജോലി ചെയ്തിരുന്ന കാലത്ത് ഒരു വിനോദം എന്ന നിലയിൽ ആരംഭിച്ചതാണ് ചിത്രകല എന്ന് വിജയൻ പറഞ്ഞു. കുവൈത്തിൽ ജോലി ചെയ്യുന്പോൾ സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി നടത്തിയ പ്രദർശനങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കേരളത്തിൽ മടങ്ങിയെത്തിയശേഷം തൃശൂരിൽ ലളിതകലാ അക്കാഡമി ഹാളിൽ നടത്തുന്ന പ്രദർശനത്തിന്‍റെ പ്രാരംഭ ചർച്ചകൾ നടന്നു കഴിഞ്ഞു. കലാകാരിയായ ഭാര്യ രതിയും മക്കളായ രമേശ്, രമ്യ എന്നിവരും നൽകുന്ന പ്രോത്സാഹനമാണ് തന്നെ ഒരു ചിത്രകാരനാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചതെന്ന് വിജയൻ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: മനു തുരുത്തിക്കാടൻ