+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാൻ ഫ്രാൻസിസ്കോയിൽ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന കോണ്‍ഫറൻസിന് ഒരുക്കങ്ങൾ തുടങ്ങി

കലിഫോർണിയ: മാർത്തോമ സന്നദ്ധ സുവിശേഷക സംഘത്തിന്‍റെ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന കോണ്‍ഫറൻസിന് സാൻ ഫ്രാൻസിസ്കോയിൽ ഒരുക്കങ്ങൾ തുടങ്ങി. ജൂലൈ 20 മുതൽ 23 വരെ ചരിത്ര പ്രസിദ്ധമായ കലിഫോർണിയ സ്റ്റേറ
സാൻ ഫ്രാൻസിസ്കോയിൽ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന കോണ്‍ഫറൻസിന് ഒരുക്കങ്ങൾ തുടങ്ങി
കലിഫോർണിയ: മാർത്തോമ സന്നദ്ധ സുവിശേഷക സംഘത്തിന്‍റെ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന കോണ്‍ഫറൻസിന് സാൻ ഫ്രാൻസിസ്കോയിൽ ഒരുക്കങ്ങൾ തുടങ്ങി. ജൂലൈ 20 മുതൽ 23 വരെ ചരിത്ര പ്രസിദ്ധമായ കലിഫോർണിയ സ്റ്റേറ്റ് ഈസ്റ്റ് ബേ യൂണിവേഴ്സിറ്റിയിലാണ് കോണ്‍ഫറൻസ്.

"ദേശത്ത് പാർത്ത് വിശ്വസ്തരായിരിക്ക’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. കപ്പൂച്ചിൻ സന്യാസി ഫാ. ബോബി ജോസ് കട്ടിക്കാടാണ് വചനപ്രഘോഷണം ചെയ്യുന്നത്.

ഭദ്രാസനാധിപൻ ഡോ. ഐസക് മാർ പീലക്സിനോസിനോടൊപ്പം അമേരിക്ക, കാനഡ, യൂറോപ്പ് പ്രവിശ്യകളിലെ മാർത്തോമ ഇടവകകളിലെ പ്രധാന പോഷക സംഘടനയായ ഇടവക മിഷന്‍റെ പ്രതിനിധികളും വൈദികരുമാണ് കോണ്‍ഫറൻസിൽ പങ്കെടുക്കുക.

പ്രശസ്തമായ സാൻ ഫ്രാൻസിസ്കോ മാർത്തോമ ഇടവകയാണ് കോണ്‍ഫറൻസിന് ആതിഥേയമരുളുന്നത്. ഇടവക വികാരി റവ. ബിജു പി. സൈമണ്‍ പ്രസിഡന്‍റായും കുര്യൻ വർഗീസ് (വിജയൻ) ജനറൽ കണ്‍വീനറുമായ സ്വാഗതസംഘമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. കോണ്‍ഫറൻസിനോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിന്‍റെ പ്രവർത്തങ്ങൾ ആരംഭിച്ചു. കോണ്‍ഫറൻസിന്‍റെ ഒൗപചാരികമായ രജിസ്ട്രേഷൻ കിക്ക് ഓഫ് ഏപ്രിൽ രണ്ടിന് ആരാധനക്കുശേഷം നടക്കുന്ന പരിപാടിയിൽ ഫീനിക്സ് മാർത്തോമ ഇടവക വികാരി റവ. സ്റ്റാലിൻ തോമസ് നിർവഹിക്കും.

റിപ്പോർട്ട്: ടോം തകരൻ