+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെനിൻസുലക്ക് ഡിജിറ്റൽ മീഡിയ അവാർഡ്

ദോഹ: പെനിൻസുല ദിനപത്രത്തിന് മിഡിൽ ഈസ്റ്റ് മേഖലയിലെ മികച്ച ന്യൂസ് വെബ്സൈറ്റിനുള്ള അവാർഡ്. വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പേപ്പേർസ് ആൻഡ് ന്യൂസ് പബ്ളിഷേഴ്സിന്‍റേതാണ് അവാർഡ്. ഖത്തറിൽ നിന്നും ഈ അവാർഡ് നേടിയ
പെനിൻസുലക്ക് ഡിജിറ്റൽ മീഡിയ അവാർഡ്
ദോഹ: പെനിൻസുല ദിനപത്രത്തിന് മിഡിൽ ഈസ്റ്റ് മേഖലയിലെ മികച്ച ന്യൂസ് വെബ്സൈറ്റിനുള്ള അവാർഡ്. വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പേപ്പേർസ് ആൻഡ് ന്യൂസ് പബ്ളിഷേഴ്സിന്‍റേതാണ് അവാർഡ്. ഖത്തറിൽ നിന്നും ഈ അവാർഡ് നേടിയ എക പത്രം പെനിൻസുലയാണ്.

നൂതന സാങ്കേതിക വിദ്യയും സംവിധാനവും ഉപയോഗിക്കുന്ന പെനിൻസുല വെബ്സൈറ്റ് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള നിരവധി വാർത്തകളും ഫീച്ചറുകളും ഉൾകൊള്ളുന്നതാണ്. ബിസിനസ്, സ്പോർട്സ്, ലൈഫ് സ്റ്റൈൽ, എന്‍റർടൈൻമെന്‍റ് തുടങ്ങിയ വൈവിധ്യമാർന്ന വിഭാഗങ്ങളും വെബ്സൈറ്റിന്‍റെ സവിശേഷതയാണ്.

വായനക്കാർക്ക് സവിശേഷമായ അനുഭൂതി സമ്മാനിക്കുന്ന വീഡിയോകളും ഗ്രാഫിക്കുകളും ഉപയോഗിക്കുന്ന പെനിൻസുല വെബ്സൈറ്റ് സോഷ്യൽ മീഡിയയുമായും ശക്തമായ ബന്ധമാണ് സ്ഥാപിക്കുന്നത്.

പെനിൻസുലയുടെ സഹോദര സ്ഥാപനമായ അൽ ശർഖ് ദിനപത്രത്തിന്‍റെ മൊബൈൽ ആപ്ലിക്കേഷനാണ് മികച്ച ന്യൂസ് മൊബൈൽ സർവീസിനുള്ള പുരസ്കാരം.

റിപ്പോർട്ട്: അമാനുള്ള വടക്കാങ്ങര