+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലാഡൽഫിയ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന് നവ നേതൃത്വം

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സഭകളുടെ 21 ദേവാലയങ്ങൾ അടങ്ങിയ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയുടെ പുതിയ നേതൃത്വം നിലവിൽ വന്നു.മാർച്ച് 19നു ഫ
ഫിലാഡൽഫിയ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന് നവ നേതൃത്വം
ഫിലാഡൽഫിയ: ഫിലാഡൽഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സഭകളുടെ 21 ദേവാലയങ്ങൾ അടങ്ങിയ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയുടെ പുതിയ നേതൃത്വം നിലവിൽ വന്നു.

മാർച്ച് 19-നു ഫിലാഡൽഫിയയിലെ അൻ റൂ അവന്യൂവിലുള്ള സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദൈവാലയത്തിൽ ഫാ. ഷിബു മത്തായിയുടെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു.

ഫാ. സജി മുക്കൂട്ട് (ചെയർമാൻ), ഫാ. കെ.കെ. ജോണ്‍ (കോ- ചെയർമാൻ), ഫാ.എം.കെ. കുര്യാക്കോസ് (റിലജിയസ് ആക്ടിവിറ്റീസ്), കോശി വർഗീസ് (സെക്രട്ടറി), ജോർജ് ഓലിക്കൽ (ജോയിന്‍റ് സെക്രട്ടറി), ഡോ. കുര്യൻ മത്തായി (ട്രഷറർ), സുമോദ് ജേക്കബ് (പ്രോഗ്രാം കോർഡിനേറ്റർ), ബിൻസി ജോണ്‍ (യുവജനകാര്യം & സ്പോർട്സ്), ജോർജ് എം. മാത്യു (ചാരിറ്റി & ഫണ്ട് റൈസിംഗ് കോർഡിനേറ്റർ), അക്സ ജോസഫ് (വിമൻസ് ഫോറം), തോമസ് ഏബ്രഹാം (ക്വയർ കോർഡിനേറ്റർ), സജീവ് ശങ്കരത്തിൽ (പി.ആർ.ഒ), ഡാനിയേൽ പി. തോമസ് (സുവനീർ എഡിറ്റർ), എം.എ മാത്യു, സ്റ്റാൻലി ജോണ്‍ (ഓഡിറ്റേഴ്സ്).

അതൊടൊപ്പം ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി സെന്‍റർ ഇൻ പെൻസിൽവാനിയയുടെ അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളായി ഫാ. എം.കെ. കുര്യാക്കോസ് (എക്സിക്യൂട്ടീവ് ഡയറക്ടർ), സജീവ് ശങ്കരത്തിൽ (സെക്രട്ടറി), ബിജി ജോസഫ് (ട്രഷറർ), പ്രിൻസ് ഫിലിപ്പ് (പി.ആർ.ഒ) എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം