+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ ഇന്‍റർനാഷണൽ കണ്‍വൻഷൻ: ഓഫീസ് ഉദ്ഘാടനം ചെയ്തു

ഷിക്കാഗോ: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്‍റെ (ഫോമാ) ആറാമത് അന്താരാഷ്ട്ര കണ്‍വൻഷൻ ഓഫീസ് ഷിക്കാഗോയിൽ പ്രവർത്തനമാരംഭിച്ചു. മാർച്ച് അഞ്ചിന് നടന്ന യേ
ഫോമാ ഇന്‍റർനാഷണൽ കണ്‍വൻഷൻ: ഓഫീസ് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്‍റെ (ഫോമാ) ആറാമത് അന്താരാഷ്ട്ര കണ്‍വൻഷൻ ഓഫീസ് ഷിക്കാഗോയിൽ പ്രവർത്തനമാരംഭിച്ചു.

മാർച്ച് അഞ്ചിന് നടന്ന യോഗത്തിൽ ഫോമാ നാഷണൽ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറയാണ് ഉദ്ഘാടനം നിർവഹിച്ചത്. കണ്‍വൻഷന്‍റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ചർച്ചകളും കൂടിയാലോചനകളും സുഗമമായി നടത്തുന്നതിനും അംഗസംഘടനകൾക്കും അംഗങ്ങൾക്കും എളുപ്പത്തിൽ ബന്ധപ്പെടുന്നതിനുമായാണ് ഈ ഹൈടെക് ഓഫീസ് എന്ന് ബെന്നി വാച്ചാച്ചിറ പറഞ്ഞു.

കണ്‍വൻഷൻ അവിസ്മരണീയമാക്കാൻ തികച്ചും പ്രൊഫഷണലായ പ്രവർത്തനങ്ങൾ ഗ്രാസ്റൂട്ട് ലെവലിൽത്തന്നെ തുടങ്ങിയിട്ടുണ്ട്. വിവിധ കമ്മിറ്റികളുടെ സിരാകേന്ദ്രമായിരിക്കും മൗണ്ട് പ്രോസ്പെക്ടിലുള്ള ഈസ്റ്റ് റാൻഡ് റോഡിലെ ഈ ഓഫീസ് എന്ന് ഭാരവാഹികൾ പറഞ്ഞു. കമ്യൂണിക്കേഷൻ ടെക്നോളജിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും ഓഫീസിന്‍റെ സൗകര്യങ്ങൾ ജനങ്ങളിലെത്തിക്കുക.

ഓഫീസിന്‍റെ വിലാസം: 834 East Rand Rd, Mount prospect, Illinois.

വിവരങ്ങൾക്ക്: ബെന്നി വാച്ചാച്ചിറ 847 322 1973, ജോസി കുരിശുങ്കൽ 773 478 4357, സണ്ണി വള്ളിക്കളം 847 722 7598, ബിജി എടാട്ട് 224 565 8268.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്