+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹെൽത്ത് കെയർ ബില്ലിനെ അനുകൂലിക്കാത്തവർക്ക് സീറ്റ് നഷ്ടപ്പെടും: ട്രംപ്

വാഷിംഗ്ടണ്‍: ഒബാമ കെയറിനു പകരം യുഎസ് കോണ്‍ഗ്രസിൽ അവതരിപ്പിക്കുന്ന ഹെൽത്ത് കെയർ ബില്ലിനെ അനുകൂലിക്കാത്തവർക്ക് അടുത്ത വർഷം നടക്കുന്ന മിഡ് ടേം ഇലക്ഷനിൽ സീറ്റ് നഷ്ടപ്പെടുമെന്ന് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപി
ഹെൽത്ത് കെയർ ബില്ലിനെ അനുകൂലിക്കാത്തവർക്ക് സീറ്റ് നഷ്ടപ്പെടും: ട്രംപ്
വാഷിംഗ്ടണ്‍: ഒബാമ കെയറിനു പകരം യുഎസ് കോണ്‍ഗ്രസിൽ അവതരിപ്പിക്കുന്ന ഹെൽത്ത് കെയർ ബില്ലിനെ അനുകൂലിക്കാത്തവർക്ക് അടുത്ത വർഷം നടക്കുന്ന മിഡ് ടേം ഇലക്ഷനിൽ സീറ്റ് നഷ്ടപ്പെടുമെന്ന് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന്‍റ് മുന്നറിയിപ്പ്. മാർച്ച് 21 ന് കാപ്പിറ്റോളിൽ നടന്ന റിപ്പബ്ലിക്കൻ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പബ്ലിക്കൻ പാർട്ടിയിലെ പല അംഗങ്ങളും ഹെൽത്ത് കെയർ ബില്ലിനെ എതിർക്കുമെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് ട്രംപ് കർശന നിലപാട് സ്വീകരിക്കുവാൻ നിർബന്ധിതനായത്.

മാർച്ച് 23നാണ് ബിൽ യുഎസ് കോണ്‍ഗ്രസിൽ വോട്ടിനിടുക. പ്രസിഡന്‍റ് ട്രംപും വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസും ഹെൽത്ത് കെയർ ബില്ല് പാസാക്കിയെടുക്കുന്നതിനുള്ള തന്ത്രങ്ങളാണ് മെനയുന്നത്. ഒബാമ കെയർ നീക്കം ചെയ്ത് പകരം ജനങ്ങൾക്ക് പ്രയോജനകരവും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കുമെന്ന ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഹെൽത്ത് കെയർ കോണ്‍ഗ്രസിൽ പരാജയപ്പെടുകയാണെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷോണ്‍ സ്പൈസറും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൗസ് സ്പീക്കർ പോൾ റയൻ ബിൽ പാസാക്കുവാൻ സഹകരിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ