+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ വേൾഡ് ഡേ പ്രയർ ധന്യനിമിങ്ങളായി

ഡാളസ്: ലോകത്തിലെ 170 ൽ പരം രാജ്യങ്ങളിൽ ക്രിസ്തീയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു പ്രത്യേക രാജ്യം തെരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാർഥിക്കുവാനായി
ഡാളസിൽ വേൾഡ് ഡേ പ്രയർ ധന്യനിമിങ്ങളായി
ഡാളസ്: ലോകത്തിലെ 170 ൽ പരം രാജ്യങ്ങളിൽ ക്രിസ്തീയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു പ്രത്യേക രാജ്യം തെരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാർഥിക്കുവാനായി മാർച്ചിലെ ഒരു ശനിയാഴ്ച പ്രാർഥനാദിനമായി ആചരിക്കുന്നു. ഇതിന്‍റെ ഭാഗമായി ഡാളസിൽ സംഘടിപ്പിച്ച വേൾഡ് ഡേ പ്രയർ ധന്യനിമിഷങ്ങളായി.

മാർച്ച് 11ന് സെന്‍റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഫിലിപ്പീൻസ് രാജ്യത്തിനുവേണ്ടി നടന്ന പ്രാർഥനാദിന സമ്മേളനത്തിന് ഇടവകയിലെ മർത്തമറിയം വനിതാ സമാജമാണ് ആതിഥേയത്വം വഹിച്ചത്. കെഇസിസിഎഫ് പ്രസിഡന്‍റ് ഫാ. രാജു ഡാനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സാറാമ്മ രാജു ജനറൽ കണ്‍വീനറായിരുന്നു.

ഫിലിപ്പീൻസ് രാജ്യത്തെ പ്രതിനിധീകരിച്ച് മുഖ്യാതിഥിയായി പങ്കെടുത്ത ലിറ്റ ഡി ജീസസിനെയും സംഘത്തെയും എലിസബത്ത് ജോണ്‍ സദസിന് പരിചയപ്പെടുത്തി. ഈ വർഷത്തെ മുഖ്യചിന്താവിഷയമായ ഞാൻ നിന്നോട് അന്യായം ചെയ്തുവോ (am I being unfair to you) എന്ന വിഷയത്തെ അധികരിച്ച് ലിജിൻ ഹന്ന രാജു നടത്തിയ തിരുവചനധ്യാനം സമ്മേളനത്തെ സന്പുഷ്ടമാക്കി. അനേക വൈദികരുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ അവതരിപ്പിച്ച ആരാധനയും എക്യുമെനിക്കൽ ഗായക സംഘത്തിന്‍റെ ഗാനങ്ങളും ആതിഥേയ ഇടവകയുടെ നേതൃത്വത്തിലുള്ള സ്കിറ്റും ഡാൻസും ഫിലിപ്പീൻസ് രാജ്യത്തെപ്പറ്റിയുള്ള അവതരണവും മികവുറ്റതായിരുന്നു.

ഡാളസിലെ കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ചർച്ചസ് ഫെലോഷിപ്പിന്‍റെ നേതൃത്വത്തിലുള്ള 25 ൽ പരം വിവിധ സഭാ വിഭാഗത്തിൽപ്പെട്ട ഇടവകകളിൽനിന്നുള്ള മൂന്നൂറോളം വനിതകൾ ഈ പ്രാർഥന യജ്ഞത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: ഷാജി രാമപുരം