ബിഎംഎഫ് ഓൾ യുകെ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് ഏപ്രിൽ 22ന്

06:17 PM Mar 22, 2017 | Deepika.com
ലണ്ടൻ: ബാഡ്മിന്‍റണ്‍ മലയാളി ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ ഓൾ യുകെ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് ഏപ്രിൽ 22ന് നോർത്താംപ്ടണിൽ നടക്കും. രണ്ടു കാറ്റഗറികളിലായി മലയാളി ബാഡ്മിന്‍റണ്‍ കളിക്കാരെ ഉൾപ്പെടുത്തി വിപുലമായി നടത്തുന്ന ടൂർണമെന്‍റ് കേറ്ററിംഗ് നാഷണൽ വോളിബോൾ സെന്‍ററിലാണ് അരങ്ങേറുക. ജേതാക്കൾക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനമായി ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. അഡ്വാൻസ് വിഭാഗത്തിന് 40 പൗണ്ടും ഇന്‍റർമിഡിയേറ്റ് വിഭാഗത്തിന് 30 പൗണ്ടുമാണ് രജിസ്ട്രേഷൻ ഫീസ്.

വിവരങ്ങൾക്ക്: ജിനു തോമസ് 07872049757, ലെനിന് സിസി 07950403607, ജോമിഷ് 07468562437.