+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലഡൽഫിയ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വചനിപ്പു പെരുനാളും നോന്പുകാല ധ്യാനവും

ഫിലഡൽഫിയ: സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ദൈവമാതാവിനോടുള്ള വചനിപ്പു പെരുന്നാൾ മാർച്ച് 24ന് (വെള്ളി) വൈകുന്നേരം 6.30 മുതൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കും. ഇടവകയുടെ നോന്പുകാല ധ്യാനം
ഫിലഡൽഫിയ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വചനിപ്പു പെരുനാളും നോന്പുകാല ധ്യാനവും
ഫിലഡൽഫിയ: സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ദൈവമാതാവിനോടുള്ള വചനിപ്പു പെരുന്നാൾ മാർച്ച് 24ന് (വെള്ളി) വൈകുന്നേരം 6.30 മുതൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കും.

ഇടവകയുടെ നോന്പുകാല ധ്യാനം 25ന് രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ നടക്കും. തുടർന്നു കുന്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. ന്യൂയോർക്ക് യോങ്കേഴ്സ് സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഫിലിപ്പ് സി. ഏബ്രഹാം ആണ് ധ്യാനം നയിക്കുന്നത്.

വചനിപ്പു പെരുന്നാളിലും ധ്യാനത്തിലും ഭക്തിപൂർവം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്തു.