+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലഡൽഫിയയിൽ ഡിവിഎസ് സി വോളിബോൾ ടൂർണമെന്‍റ് ഏപ്രിൽ 29ന്

ഫിലഡൽഫിയ: വിശാല ഫിലഡൽഫിയ റീജണിലെ പ്രമുഖ സ്പോർട്സ് ആൻഡ് റിക്രിയേഷൻ സംഘടനയായ ഡെലവേർവാലി സ്പോർട്സ് ക്ലബ് (ഡിവിഎസ് സി) നാലാമത് എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഇൻവിറ്റേഷണൽ ലീഗ് വോളിബോൾ ടൂർണമെന്‍റ്
ഫിലഡൽഫിയയിൽ ഡിവിഎസ് സി വോളിബോൾ ടൂർണമെന്‍റ് ഏപ്രിൽ 29ന്
ഫിലഡൽഫിയ: വിശാല ഫിലഡൽഫിയ റീജണിലെ പ്രമുഖ സ്പോർട്സ് ആൻഡ് റിക്രിയേഷൻ സംഘടനയായ ഡെലവേർവാലി സ്പോർട്സ് ക്ലബ് (ഡിവിഎസ് സി) നാലാമത് എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഇൻവിറ്റേഷണൽ ലീഗ് വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.

ഏപ്രിൽ 29ന് (ശനി) രാവിലെ ഒന്പതു മുതൽ ആറു വരെ നോർത്തീസ്റ്റ് ഫിലഡൽഫിയ ക്രൂസ്ടൗണിലുള്ള നോർത്തീസ്റ്റ് റാക്കറ്റ് ക്ലബ് ആൻഡ് ഫിറ്റ്നസ് സെന്‍ററിൽ (9389 Krewstown Road; Philadelphia PA 19115) ആണ് മൽസരങ്ങൾ.

മൂന്നു പതിറ്റാണ്ടോളം ഗ്രേറ്റർ ഫിലഡൽഫിയായിലെ യുവജനങ്ങളെയും സ്പോർട്സ് താരങ്ങളേയും വിവിധ സ്പോർട്സ് ഇനങ്ങളിൽ പ്രോൽസാഹിപ്പിക്കുകയും ചിട്ടയായ പരിശീലനത്തിലൂടെ ടീം അംഗങ്ങളുടെ കഴിവുകൾ വികസിപ്പിച്ച് അവരെ പ്രാദേശികവും ദേശീയവുമായ കായിക മൽസരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സ്പോർട്സ് സംഘടനയാണ് 1986 ൽ സ്ഥാപിതമായ ഡെലവേർവാലി സ്പോർട്സ് ക്ലബ്.

ടൂർണമെന്‍റിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ ഏപ്രിൽ 10ന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് 50 ഡോളറാണ്.

വിവരങ്ങൾക്ക്: എം.സി. സേവ്യർ 2158403620, സെബാസ്റ്റ്യൻ ഏബ്രാഹം 2674672650, ഏബ്രാഹം മേട്ടിൽ 2678798896.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ