+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിഎസ്ഐ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മന് ഏപ്രിൽ രണ്ടിനു സ്വീകരണം

ന്യൂയോർക്ക്: സിഎസ്ഐ (ചർച്ച് ഓഫ് സൗത്ത് ഇൻഡ്യ) സഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ ബിഷപ്പ് തോമസ് കെ. ഉമ്മൻ തിരുമേനിയ്ക്ക് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു.ഏപ്രിൽ രണ്ടിനു ഞായറാഴ്ച സെന്
സിഎസ്ഐ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മന് ഏപ്രിൽ രണ്ടിനു സ്വീകരണം
ന്യൂയോർക്ക്: സിഎസ്ഐ (ചർച്ച് ഓഫ് സൗത്ത് ഇൻഡ്യ) സഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ ബിഷപ്പ് തോമസ് കെ. ഉമ്മൻ തിരുമേനിയ്ക്ക് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു.

ഏപ്രിൽ രണ്ടിനു ഞായറാഴ്ച സെന്‍റ് ജോണ്‍സ് യൂണിവേഴ്സിറ്റി മാരിലാക് ഓഡിറ്റോറിയത്തിൽ (800 Utopia Parkway, Queens, NY-11429) വെച്ച് രാവിലെ പത്തിനു സ്തോത്രശുശ്രൂഷ നടത്തപ്പെടും. വിശുദ്ധ കുർബാനയ്ക്ക് തിരുമേനി നേതൃത്വം വഹിക്കുന്നതാണ്. ആരാധനയ്ക്കു ശേഷം നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തിൽ പൗരപ്രമുഖരും സഭാനേതാക്കളും പങ്കെടുക്കുന്നതാണ്.

യുഎസ്.എയിലെ നോർത്ത്-ഈസ്റ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സിഎസ്ഐ സഭകളുട ആഭിമുഖ്യത്തിലാണ് ഈ സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

സിഎസ്ഐ നോർത്ത് അമേരിക്കൻ കൗണ്‍സിൽ വൈസ് പ്രസിഡന്‍റ് റവ.വർക്കി തോമസ്, സീഫോർഡ് സി. ത്തിൽ എസ്ഐ ഇടവക മുൻ സെക്രട്ടറി മാത്യു ജോഷ്വോ എന്നിവർ കണ്‍വീനർമാരായി വിപുലമായ ഒരു കമ്മറ്റി സ്വീകരണയോഗത്തിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

അന്പതു ലക്ഷം വിശ്വാസികൾ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്രോട്ടസ്റ്റന്‍റ് സഭയായ സിഎസ്ഐ സഭയുടെ പരമാധ്യക്ഷനെ ആദരിക്കുന്ന സ്വീകരണ സമ്മേളനത്തിലേയ്ക്ക് എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

സ്വീകരണ സമ്മേളനത്തിന്‍റെ കൂടുതൽ വിവരങ്ങൾക്ക് സമീപിക്കുക: റവ.വർക്കി തോമസ് (കണ്‍വീനർ) 2675976535, മാത്യു ജോഷ്വാ (കണ്‍വീനർ) 516 716 2406, റവ.റോബിൻ മാത്യു ഐപ്പ് 5163993534, റവ. വി.ജെ.ബിജു 5167464173, റവ.ബിജോയി സക്കറിയ 2158253305, റവ.പ്രതീഷ് ബാബു കുര്യൻ 8459136149, ബിജു ഉമ്മൻ 9145239501, കോശി ജോർജ് 718 3148171, ചെറിയാൻ പി. ചെറിയാൻ 9143769353, ചെറിയാൻ ഏബ്രഹാം 2156207324, ജോഫ്രി ഫിലിപ്പ് 3476934231. കുര്യൻ ടി. ഉമ്മൻ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം