+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാന കേരളത്തിലെ ഭവനരഹിതർക്ക് വീടുകൾ നൽകുന്നു

ന്യൂയോർക്ക്: ജീവകാരുണ്യപ്രവർത്തനത്തിൽ സദാ ജാഗരൂഗരായ ഫൊക്കാനയുടെ പുതിയ ഭരണസാരഥ്യം ജീവകാരുണ്യ മേഖയിൽ പുതിയൊരു ബൃഹത് പദ്ധതിക്കു തുടക്കം കുറിക്കുന്നു. ഭവനദാനം എന്ന പേരിൽ വീടില്ലാത്തവർക്ക് വീടുകൾ വച്ചുക
ഫൊക്കാന കേരളത്തിലെ ഭവനരഹിതർക്ക് വീടുകൾ നൽകുന്നു
ന്യൂയോർക്ക്: ജീവകാരുണ്യപ്രവർത്തനത്തിൽ സദാ ജാഗരൂഗരായ ഫൊക്കാനയുടെ പുതിയ ഭരണസാരഥ്യം ജീവകാരുണ്യ മേഖയിൽ പുതിയൊരു ബൃഹത് പദ്ധതിക്കു തുടക്കം കുറിക്കുന്നു. ഭവനദാനം എന്ന പേരിൽ വീടില്ലാത്തവർക്ക് വീടുകൾ വച്ചുകൊടുക്കുന്ന മഹത്തായ പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന അർഹർക്ക് വീടുപണിത് നല്കും. ഇപ്പോൾ കേരളത്തിലെ എല്ലാ ജില്ലകൾക്കും ഓരോ വീട് നിർമിച്ച് നൽകുന്നു. തുടർന്ന് ഈ പദ്ധതി താലൂക്ക് പഞ്ചായത്ത് സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു വളരെ വിപുലമായ ജീവകാരുണ്യ പദ്ധതിയായി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്‍റ് തന്പി ചാക്കോയും സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അഭിപ്രായപ്പെട്ടു.

കേരള ഗവണ്‍മെന്‍റുമായി സഹകരിച്ച് നടപ്പാക്കുന്ന സ്വപ്നപദ്ധതിയുടെ കോഓർഡിനേറ്ററായി എക്സികുട്ടീവ് വൈസ് പ്രസിഡന്‍റ്കൂടിയായ ജോയ് ഇട്ടനെ നിയമിച്ചു.

അമേരിക്കൻ മലയാളികളുടെ മനസറിയുന്ന പുതിയ നേതൃത്വം ഫൊക്കാനയ്ക്കു പുതിയ ദിശബോധവും മുഖവും നല്കാനാണ് ശ്രമിക്കുന്നത്. അവശർക്കൊപ്പം നടക്കാനും സമൂഹത്തിന്‍റെ താഴെതട്ടുകളിലേക്ക് ഇറങ്ങിചെല്ലാനും തങ്ങൾ പ്രതിജഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഭവനദാന പദ്ധതിയുടെ പ്രഖ്യാപനവും ഉദ്ഘാടനവും മേയിൽ ആലപ്പുഴ ലേക് പാലസ് റിസോർട്ടിൽ നടക്കുന്ന കേരള കണ്‍വൻഷനിൽ ഉണ്ടാകുമെന്ന് ജോയ് ഇട്ടൻ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ