+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം.എം. റഷീദിന് സ്വീകരണം നൽകി

ഫർവാനിയ: എംഇഎസ് ഓവർസീസ് കമ്മിറ്റി കണ്‍വീനർ എം.എം. റഷീദിന് കുവൈത്തിൽ സ്വീകരണം നൽകി. രാജ്യത്ത് മറ്റു വിഭാഗങ്ങൾ സമുദായത്തിന്‍റെ സാമൂഹിക സാന്പത്തിക വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നൽകിയപ്പോൾ മുസ് ലി
എം.എം. റഷീദിന് സ്വീകരണം നൽകി
ഫർവാനിയ: എംഇഎസ് ഓവർസീസ് കമ്മിറ്റി കണ്‍വീനർ എം.എം. റഷീദിന് കുവൈത്തിൽ സ്വീകരണം നൽകി. രാജ്യത്ത് മറ്റു വിഭാഗങ്ങൾ സമുദായത്തിന്‍റെ സാമൂഹിക സാന്പത്തിക വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നൽകിയപ്പോൾ മുസ് ലിം സമുദായം കാഴ്ചക്കാരെപ്പോലെ നിന്ന ഒരു കാലഘട്ടത്തിലായിരുന്നു എംഇഎസിന്‍റെ തുടക്കം. ഇന്ന് കേരളത്തിലാകമാനം നിരവധി എയ്ഡഡ് കോളജുകളും എൻജിനിയറിംഗ് കോളജുകളും ഫാർമസി കോളജുകളും സിബിഎസ്ഇ സ്കൂളുകളും മെഡിക്കൽ കോളജും എംഇഎസിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു. പ്രവാസി സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും ഒരു പുത്തൻ ഉണർവ് പ്രകടമാക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച എംഇഎസ് കുവൈത്ത് വിദ്യാഭ്യാസ മേഖലയിലും ശ്രദ്ധ ചെലുത്തണമെന്ന് എം.എം റഷീദ് അഭ്യർഥിച്ചു.

ഫർവാനിയ തക്കാര റസ്റ്ററന്‍റിൽ നടന്ന യോഗത്തിൽ എംഇഎസ് പ്രസിഡന്‍റ് സാദിക്കലി അധ്യക്ഷത വഹിച്ചു. ഖലീൽ അടൂർ, സാലി ബാത്ത, മുഹമ്മദ് റാഫി, പി.ടി. അഷറഫ്, സുബൈർ, അഷറഫ് അയൂർ, ജനറൽ സെക്രട്ടറി അർഷാദ്, റമീസ് ബാത്ത എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ