+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. രാജു തോമസ് കൈതവന റന്പാൻ പദവിയിലേക്ക്

കുവൈത്ത്: സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരിയും മലങ്കര ഓർത്തഡോക്സ് സഭയുടെ കോൽക്കത്ത ഭദ്രാസനത്തിൻ കീഴിലുള്ള ഭിലായ് സെന്‍റ് തോമസ് മിഷനിലെ സീനിയർ വൈദികനുമായ ഫാ. രാജു തോമസ് റന
ഫാ. രാജു തോമസ് കൈതവന റന്പാൻ പദവിയിലേക്ക്
കുവൈത്ത്: സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരിയും മലങ്കര ഓർത്തഡോക്സ് സഭയുടെ കോൽക്കത്ത ഭദ്രാസനത്തിൻ കീഴിലുള്ള ഭിലായ് സെന്‍റ് തോമസ് മിഷനിലെ സീനിയർ വൈദികനുമായ ഫാ. രാജു തോമസ് റന്പാൻ പദവിയിലേക്ക് ഉയർത്തപ്പെടുന്നു.

മാർച്ച് 23ന് (വ്യാഴം) വൈകുന്നേരം 4.30ന് സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വിശുദ്ധ കുർബാനയും തുടർന്ന് സ്ഥാനാരോഹണവും നടക്കും. ശുശ്രൂഷകൾക്ക് കോൽക്കത്ത ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പൊതുസമ്മേളനവും ഇടവകയുടെ അറുപതാമത് വർഷിക പദ്ധതിയുടെ ഉദ്ഘാടനവും നടക്കും.

കറ്റാനം സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമായ ഫാ. രാജു തോമസ് കൈതവന പടീറ്റേതിൽ പരേതരായ കെ.സി. തോമസിന്‍റേയും സാറാമ്മയുടേയും മൂന്നാമത്തെ മകനാണ്. 1986ൽ ഭിലായ് മിഷനിൽ ചേർന്ന് പഠനവും മിഷൻ പ്രവർത്തനവും ആരംഭിച്ചു. ബിരുദാനന്തരം 1993ൽ വൈദീകപഠനവും പൂർത്തിയാക്കി 1994 സെപ്റ്റംബറിൽ പുണ്യശ്ലോകനായ ഡോ. സ്തെഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയിൽ നിന്നും വൈദീക പട്ടവും സ്വീകരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ