ലണ്ടൻ: ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ പന്ത്രണ്ടാമത് വാർഷിക സമ്മേളനം മാർച്ച് 18ന് ആഷ്ഫോർഡ് സെന്റ് സൈമണ്‍സ് ഹാളിൽ നടന്നു. വൈകുന്നേരം 6.30നു നടന്ന യോഗത്തിൽ പ്രസിഡന്റ് മിനോ ജിജോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജസി ഷിജോ വാർഷിക റിപ്പോർട്ടും ട്രഷറർ റീന എബി കണക്കുകളും അവതരിപ്പിച്ചു. തുടർന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി സോനു സിറിയക് (പ്രസിഡന്റ്), ജോജു കോട്ടയ്ക്കൽ (വൈസ് പ്രസിഡന്റ്), രാജീവ് തോമസ് (സെക്രട്ടറി), ലിൻസി അജിത്ത് (ജോയിന്റ് സെക്രട്ടറി), മനോജ് (ട്രഷറർ) എന്നിവർക്കൊപ്പം പത്ത് അംഗ കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: ജോണ്സണ് മാത്യൂസ്
ആഷ്ഫോർഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
06:33 PM Mar 21, 2017 | Deepika.com