+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അലബാമയിൽ കാണാതായ അധ്യാപകനേയും വിദ്യാർഥിനിയേയും കണ്ടെത്താൻ പോലീസ് സഹായം അഭ്യർഥിച്ചു

ടെന്നിസി: അലബാമയിൽ കാണാതായ അധ്യാപകനേയും വിദ്യാർഥിനിയേയും കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. മാർച്ച് 13 മുതലാണ് അധ്യാപകനായ കുമ്മിൻസ് (50) വിദ്യാർഥിനി എലിസബത്ത് (15) എന്നിവരെ കാണാതാകുന
അലബാമയിൽ കാണാതായ അധ്യാപകനേയും വിദ്യാർഥിനിയേയും കണ്ടെത്താൻ പോലീസ് സഹായം അഭ്യർഥിച്ചു
ടെന്നിസി: അലബാമയിൽ കാണാതായ അധ്യാപകനേയും വിദ്യാർഥിനിയേയും കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. മാർച്ച് 13 മുതലാണ് അധ്യാപകനായ കുമ്മിൻസ് (50) വിദ്യാർഥിനി എലിസബത്ത് (15) എന്നിവരെ കാണാതാകുന്നത്.

സയൻസ് അധ്യാപകനായ കുമ്മിൻസ് ഹൈസ്കൂൾ വിദ്യാർഥിനിയായ എലിസബത്തിനെ തട്ടിക്കൊണ്ടു പോയതാണെന്നാണ് പോലീസ് ഭാഷ്യം. കുട്ടിയെ കണ്ടെത്തുന്നതിന് ആംബർ അലർട്ട് പ്രഖ്യാപിച്ചിരുന്നു. മാർച്ച് 20 വരേയും ഇരുവരും കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

മാർച്ച് 13 ന് കൊളംബിയായിലെ ഒരു റസ്റ്ററന്‍റിൽ സുഹൃത്താണ് എലിസബത്തിനെ ഇറക്കിവിട്ടത്. അധ്യാപകനെ റസ്റ്ററന്‍റിനടുത്തുള്ള ഗ്യാസ് സ്റ്റേഷനിൽ കണ്ടതായി വീഡിയോ ദൃശ്യങ്ങളിൽ നിന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുമ്മിൻസിന്‍റെ കൈവശം രണ്ടു തോക്കുകളും അപ്രത്യക്ഷമാകുന്നതിന് മുന്പ് ലോണെടുത്ത 4500 ഡോളറും ഉണ്ടെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെ തുടർന്ന് അധ്യാപകനെ ടെന്നിസി സ്കൂൾ അധികൃതർ പിരിച്ചു വിട്ടു. കുട്ടിയെ മോചിപ്പിക്കണമെന്ന് കുമ്മിൻസിന്‍റെ ഭാര്യയും കുട്ടിയുടെ പിതാവും അഭ്യർഥിച്ചിട്ടുണ്ട്. കുമ്മിൻസ് അപകടകാരിയാണന്നും കണ്ടെത്തിയാൽ വിവരം അറിയിക്കണമെന്നും പോലീസ് അഭ്യർഥിച്ചു. സിൽവർ നിസാൻ ടെന്നിസിടാഗ് 976ZPT. എന്ന വാഹനത്തിലാണ് കുമ്മിൻസ് രക്ഷപ്പെട്ടിട്ടുള്ളത്.

വിളിക്കേണ്ട നന്പർ 1 800 7BI FIND

റിപ്പോർട്ട്: പി.പി. ചെറിയാൻ