+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ എംസിസി കൊല്ലം ഏരിയ സ്നേഹതീരം സംഘടിപ്പിച്ചു

കുവൈത്ത്: കുവൈറ്റ് കെ എംസിസി കൊല്ലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹതീരം 2017 ഫഹാഹീൽ തക്കാര ഓഡിറ്റോറിയത്തിൽ നടന്നു. കുവൈത്ത് കെ എംസിസി കേന്ദ്ര ജനറൽ സെക്രട്ടറി ഗഫൂർ വയനാട് യോഗം ഉദ്ഘാടനം ചെയ്തു.
കെ എംസിസി കൊല്ലം ഏരിയ സ്നേഹതീരം സംഘടിപ്പിച്ചു
കുവൈത്ത്: കുവൈറ്റ് കെ എംസിസി കൊല്ലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹതീരം 2017 ഫഹാഹീൽ തക്കാര ഓഡിറ്റോറിയത്തിൽ നടന്നു.

കുവൈത്ത് കെ എംസിസി കേന്ദ്ര ജനറൽ സെക്രട്ടറി ഗഫൂർ വയനാട് യോഗം ഉദ്ഘാടനം ചെയ്തു. കെ കഐംസിസി കൊല്ലം ഏരിയ പ്രസിഡന്‍റ് ടി.വി അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. കുവൈത്തിന്‍റെ സാമൂഹിക പ്രവർത്തന മേഖലയിൽ മികവുറ്റ പ്രവർത്തനം കാഴ്ച്ചവച്ച കൊല്ലത്തുകാരായ റഹീം സ്റ്റാർവ്യു, പി.വി. നജീബ്, കുവൈത്തിൽ നാല്പത് വർഷം പൂർത്തിയാക്കിയ പി.വി. അബ്ദുൾ അസീസ് എന്നിവരെ ആദരിച്ചു. ചടങ്ങിൽ ആംബുലൻസിന്‍റെ താക്കോൽ കെ കഐംസിസി നേതാവ് സയിദ് റഹൂഫ് മശ്ഹൂർ തങ്ങൾ കൊല്ലം കമ്മിറ്റിക്ക് കൈമാറി. കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹ്മാൻ, ട്രഷറർ അബ്ദുൾ റസാക്ക്, വൈസ് പ്രസിഡന്‍റ് ഹതീഖ് കൊല്ലം, റഷിദ് അൽ മര്റി, സാലിഹ് ബാത്ത, എം.വി. ഫാസിൽ, ടി.വി. ഫൈസൽ, കെ.കെ. ഷബീർ, കാസിംഅബ്ദുള്ള, ടി.വി. സാദിഖ്, ഇസ്മായിൽ സണ്‍ഷെൻ, ഷാനവാസ് അറഫാത്ത് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ