+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാട്രിക് മിഷൻ പ്രോജക്ട്: മാതാപിതാക്കളുടെ സംഭാവന അനുകരണീയം

ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ ഭദ്രാസന മിഷൻ പ്രോജക്ടുകളുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന പാട്രിക് മിഷൻ പ്രോജക്ട് കെട്ടിട നിർമാണത്തിന് പാട്രിക്കിന്‍റെ മാതാപിതാക്കൾ നൽകിയ സംഭാവ അനുകരണീയമാ
പാട്രിക് മിഷൻ പ്രോജക്ട്: മാതാപിതാക്കളുടെ സംഭാവന അനുകരണീയം
ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ ഭദ്രാസന മിഷൻ പ്രോജക്ടുകളുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന പാട്രിക് മിഷൻ പ്രോജക്ട് കെട്ടിട നിർമാണത്തിന് പാട്രിക്കിന്‍റെ മാതാപിതാക്കൾ നൽകിയ സംഭാവ അനുകരണീയമാണെന്ന് ഭദ്രാസന ട്രഷറർ ഫിലിപ്പ് തോമസ് സിപിഎ പറഞ്ഞു.

മാർച്ച് 19ന് ഡാളസ് സെന്‍റ് പോൾസ് മാർത്തോമ ചർച്ചിൽ നടന്ന ചടങ്ങിൽ പതിനായിരം ഡോളറിന്‍റെ ചെക്ക് മാതാപിതാക്കളുടെ പ്രതിനിധിയായി സണ്ണി കെ. ജോണ്‍ ട്രഷററിന് കൈമാറി. ഇടവക വികാരി ഷൈജു വി.ജോണ്‍, ഭദ്രാസന കൗണ്‍സിൽ അംഗം സഖറിയ മാത്യു, ആർഎസി അക്കൗണ്ടന്‍റ് ജോസഫ് കോശി തുടങ്ങിയവർ പങ്കെടുത്തു.

ഒക്ലഹോമ ബ്രോക്കൻ ബ്രോയിൽ പാട്രിക്കിന്‍റെ സ്മരണാർഥം നിർമിക്കുന്ന ലൈബ്രറി കെട്ടിടത്തിന്‍റെ നിർമാണ പ്രവർത്തനം ദ്രുതഗതിയിൽ നടന്നുവരുന്നു. നിർമാണ പ്രവർത്തനങ്ങൾക്ക് ഭദ്രാസന സഭാംഗങ്ങൾക്കൊപ്പം ഡാളസ് സെന്‍റ് പോൾസ് ചർച്ച് കമ്മിറ്റിയും രംഗത്തുണ്ട്. പാട്രിക്കിന്‍റെ നാലാമത് ചരമവാർഷിക ദിനമായ ജൂണ്‍ നാലിന് കൂദാശ നടത്തുന്നതിനുള്ള ശ്രമത്തിലാണ് ആർഎസിയെന്ന് വൈസ് പ്രസിഡന്‍റ് കൂടിയായ ഫാ. ഷൈജു വി.ജോണ്‍ പറഞ്ഞു.

മലയാളികളായ മരുതുംമൂട്ടിൽ ചെറിയാൻ - ജസി ദന്പതികളുടെ ഏക മകനായിരുന്നു പാട്രിക്. നാറ്റീവ് മിഷൻ സംഘടിപ്പിച്ച ബൈബിൾ ക്ലാസുകളുടെ പ്രവർത്തനവുമായി കാറിൽ സഞ്ചരിക്കവെ ഒക് ലഹോമയിൽ ഉണ്ടായ കാറപടകത്തിലാണ് പാട്രിക്ക് മരിച്ചത്. ഭദ്രാസന യുവജനങ്ങൾക്ക്, പ്രത്യേകിച്ചു ഡാളസ് ഫോർട്ട് വർത്തിലെ യുവജനങ്ങൾക്ക് എന്നും മാതൃകയായിരുന്നു പാട്രിക്.

റിപ്പോർട്ട്: പി.പി. ചെറിയാൻ