+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്കൃതി പാട്ടരങ്ങ് സംഗീത വിസ്മയമായി

ദോഹ: സംസ്കൃതി മിസൈദ് യൂണിറ്റ് സംഘടിപ്പിച്ച പാട്ടരങ്ങ് സംഗീതാസ്വാദകർക്ക് നവ്യാനുഭവമായി. ഖത്തറിലെ ഇരുപത്തിയഞ്ചോളം വരുന്ന ഗായകർ മലയാള ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് നടന്ന പരിപാടിയിൽ പങ്കെടുത്
സംസ്കൃതി പാട്ടരങ്ങ് സംഗീത വിസ്മയമായി
ദോഹ: സംസ്കൃതി മിസൈദ് യൂണിറ്റ് സംഘടിപ്പിച്ച പാട്ടരങ്ങ് സംഗീതാസ്വാദകർക്ക് നവ്യാനുഭവമായി. ഖത്തറിലെ ഇരുപത്തിയഞ്ചോളം വരുന്ന ഗായകർ മലയാള ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് നടന്ന പരിപാടിയിൽ പങ്കെടുത്തു.

സ്കിൽസ് ഡവലപ്മെന്‍റ് സെന്‍ററിൽ നടന്ന പരിപാടി സംസ്കൃതി പ്രസിഡന്‍റ് എ.കെ. ജലീൽ ഉദ്ഘാടനം ചെയ്തു. മിസൈദ് യൂണിറ്റ് പ്രസിഡന്‍റ് ബിജു പി. മംഗലം, സെക്രട്ടറി എ.പി.കെ. പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.