+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേതൃ പരിശീലന ക്യാന്പ് "സന്നാഹം’ സമാപിച്ചു

ജിദ്ദ: പ്രവാസി യൗവനങ്ങളുടെ സാംസ്കാരിക സംഘബോധം റിസാല സ്റ്റഡി സർക്കിൾ പുതിയ സെക്ടർ നേതൃത്വത്തിനായി സംഘടിപ്പിച്ച നേതൃ പരിശീലന ക്യാന്പ് "സന്നാഹം’ സമാപിച്ചു. ജിദ്ദ സോണിനു കീഴിലുള്ള എട്ടു സെക്ടറുകളിൽനിന്ന
നേതൃ പരിശീലന ക്യാന്പ്
ജിദ്ദ: പ്രവാസി യൗവനങ്ങളുടെ സാംസ്കാരിക സംഘബോധം റിസാല സ്റ്റഡി സർക്കിൾ പുതിയ സെക്ടർ നേതൃത്വത്തിനായി സംഘടിപ്പിച്ച നേതൃ പരിശീലന ക്യാന്പ് "സന്നാഹം’ സമാപിച്ചു. ജിദ്ദ സോണിനു കീഴിലുള്ള എട്ടു സെക്ടറുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 70 പേരാണ് ക്യാന്പിൽ പങ്കെടുത്തത്.

സംഘടന ചരിത്രത്തിൽ സ്വർണ തൂവൽ ചാർത്തി കാലയവനികയിൽ മറഞ്ഞ സംഘ നേതാക്കളെ സ്മരിക്കുന്നതിനോടൊപ്പം കർമപഥത്തിൽ തനതായ ചരിത്രം എഴുതി ചേർക്കാൻ ഉതകുന്ന പ്രവർത്തനങ്ങളാവണം സെക്ടർ നേതൃത്വം നിർവഹിക്കേണ്ടതെന്ന് സന്നാഹത്തിന് നേതൃത്വം നൽകിയ ആർഎസ്സി നാഷണൽ ടിആർജി അംഗം ഡോ. മുഹസിൻ അബ്ദുൾ ഖാദർ പറഞ്ഞു.

ഐസിഫ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഗഫൂർ വാഴക്കാട് സന്നാഹം ഉദ്ഘടനം ചെയ്തു. ആർഎസ്സി ജിദ്ദ സോണ്‍ ചെയർമാൻ നൗഫൽ മുസ് ലിയാർ അധ്യക്ഷത വഹിച്ചു. സുജീർ പുത്തൻപള്ളി, യാസിർ അറഫാത്ത്, മുഹ്സിൻ സഖാഫി, നൗഫൽ കോടന്പുഴ, ബഷീർ തൃപ്പയാർ, അലി ബുഖാരി, യാക്കൂബ് ഉൗരകം എന്നിവർ പങ്കെടുത്തു. മൻസൂർ ചുണ്ടന്പറ്റ, എം.എ. ജംഷീർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ