+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെൽഫെയർ കേരള കുവൈത്ത് വനിതാ സെമിനാർ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: വനിതാ ദിനത്തോടനുബന്ധിച്ച് വെൽഫെയർ കേരള കുവൈത്ത് വനിതാ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. "കരുത്താർജിച്ച സ്ത്രീത്വവും കൈവരിക്കേണ്ട ധീരതയും’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടി ലൈഫ് എഗ
വെൽഫെയർ കേരള കുവൈത്ത് വനിതാ സെമിനാർ സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: വനിതാ ദിനത്തോടനുബന്ധിച്ച് വെൽഫെയർ കേരള കുവൈത്ത് വനിതാ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. "കരുത്താർജിച്ച സ്ത്രീത്വവും കൈവരിക്കേണ്ട ധീരതയും’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടി ലൈഫ് എഗെയ്ൻ പ്രസ്ഥാനത്തിന്‍റെ ഡോ. ഹൈമ റെഡ്ഡി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലത്തെ കാര്യങ്ങളോർത്ത് വേവലാതിപ്പെടുന്നതിനു പകരം വർത്തമാനകാലത്തെ ക്രിയാത്മകവും സന്തോഷഭരിതമാക്കുകയാണ് വേണ്ടത്. സ്വയം സന്തോഷിക്കുന്നതോടൊപ്പം മറ്റുള്ളവർക്ക് സന്തോഷം പകരുക എന്നത് ജീവിതത്തെ നയിക്കുന്ന തത്വമാണെന്ന് അവർ പറഞ്ഞു.

വെൽഫെയർ കേരള കുവൈത്ത് വൈസ് പ്രസിഡന്‍റ് മിനി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുനിൽ ചെറിയാൻ, വെൽഫെയർ പബ്ലിക് റിലേഷൻ കണ്‍വീനർ അൻവർ സയിദ്, റസീന മുഹിയുദ്ദീൻ, ധർമരാജ്, എൻഎസ്എസ് വനിതാ വിഭാഗം കണ്‍വീനർ കീർത്തി സുമേഷ്, എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ശോഭ സുരേഷ്, വനിതാ വേദി നേതാവ് ഷൈനി ഫ്രാങ്കോ, വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്‍റ് ഖലീലുറഹ്മാൻ, കേന്ദ്ര സെക്രട്ടറി സിമി അക്ബർ, കേന്ദ്ര വനിതാവിഭാഗം കണ്‍വീനർ മഞ്ജു മോഹൻ എന്നിവർ സംസാരിച്ചു. റസിയ നിസാർ തയാറാക്കിയ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചു. വഹീദ ഫൈസൽ അവതാരകയായി. മജീദ് നരിക്കോടൻ, വിനോദ് പെരേര, അനിയൻകുഞ്ഞ്, കൃഷ്ണദാസ്, മറിയം മൊയ്തു, അൻവർ ഷാജി, ഫായിസ് അബ്ദുള്ള, റഷീദ് ഖാൻ, ജസീൽ ചെങ്ങളാൻ, സിബി തോമസ്, ഗിരീഷ് വയനാട്, പ്രവീണ്‍ രാമചന്ദ്രൻ, സബീന റസാഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ