+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കിയോസ് കാരംസ് ടൂർണമെന്‍റ്- റോസാന കുറുവ ജേതാക്കൾ

റിയാദ്: കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ കിയോസിന്‍റെ നേതൃത്വത്തിൽ അൽ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഒന്നാമത് കിയോസ് കാരംസ് ടൂർണമെന്‍റിൽ ആവേശകരമായ ഫൈനൽ മത്സരത്തിൽ നൗഷാദ്, റായി
കിയോസ് കാരംസ് ടൂർണമെന്‍റ്- റോസാന കുറുവ ജേതാക്കൾ
റിയാദ്: കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ കിയോസിന്‍റെ നേതൃത്വത്തിൽ അൽ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഒന്നാമത് കിയോസ് കാരംസ് ടൂർണമെന്‍റിൽ ആവേശകരമായ ഫൈനൽ മത്സരത്തിൽ നൗഷാദ്, റായിദ് എന്നിവർ നയിച്ച റോസാന കുറുവ കണ്ണൂർ ടീം റിയാദ് വില്ലാസ് വിന്നേഴ്സ് ട്രോഫിയും കിയോസ് പ്രൈസ് മണിയും കരസ്ഥമാക്കി, ഉമർ ശരീഫ്, അഷ്റഫ് എന്നിവർ അണിനിരന്ന ഫ്രണ്ട്സ് ഓഫ് കാലിക്കറ്റ് റണ്ണേഴ്സ് ട്രോഫിയും കിയോസ് പ്രൈസ് മണിയും സ്വന്തമാക്കി. വൈസ് ചെയർമാൻ മൊയ്തു അറ്റ്ലസിന്‍റെ അധ്യക്ഷതയിൽ നടന്ന പരിപാടി അൽ മദീന ഹൈപ്പർമാർക്കറ്റ് ഓപ്പറേഷൻ മാനേജർ ശിഹാബ് കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.

മുഹമ്മദലി കൂടാളി സ്വാഗതവും കണ്‍വീനർ പൂക്കോയ തങ്ങൾ നന്ദിയും പറഞ്ഞു. നവാസ് കണ്ണൂർ, പ്രവീണ്‍ തായന്പള്ളി, നിയാസ് എ എം, അൻവർ വി പി , രജീഷ്, റസാഖ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികൾക്ക് റിയാദ് വില്ലാസ് ഫിനാൻസ് മാനേജർ രാഗേഷ് ട്രോഫിയും ജയദേവൻ, അനിൽ ചിറക്കൽ എന്നിവർ പ്രൈസ് മണിയും സമ്മാനിച്ചു. റണ്ണേർസിന് അറ്റ്ലസ് ജ്വല്ലറി മാനേജർ മൊയ്തു അറ്റ്ലസ് ട്രോഫിയും പ്രഭാകരൻ, പ്രമോദ് കണ്ണൂർ എന്നിവർ പ്രൈസ് മണിയും കൈമാറി. പരിപാടികൾക്ക് നസീർ പള്ളിവളപ്പിൽ, സ്പോർട്സ് കണ്‍വീനർ ഷൈജു പച്ച, നവാസ് കണ്ണൂർ, ഷാക്കിർ കൂടാളി, വിഗേഷ്, വിപിൻ, ഹാഷിം നീർവേലി, വരുണ്‍, അബ്ദുൽ അസീസ്, മുക്താർ എന്നിവർ നേതൃത്വം നൽകി, തുടർന്നു സുരേഷ് കുമാർ, പ്രമോദ് കണ്ണൂർ, ഗിരീഷ് കുമാർ എന്നിവരുടെ സംഗീത നിശയും അരങ്ങേറി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ