+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോക്കസ് കുവൈത്ത് കുടുംബസംഗമം സംഘടിപ്പിച്ചു

കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ് യൂസേഴ്സ്) കുവൈത്തിന്‍റെ ദശവാർഷികാഘോഷ സമാപനത്തോടനുബന്ധിച്ച് റവദാ ജമാൽ അബ്ദുൽ നാസർ ഗാർഡനിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഫോക്കസ് പ്രസിഡന്‍റ് തന്പി ലൂക്കോസ് ഉദ്ഘാടനം ച
ഫോക്കസ് കുവൈത്ത് കുടുംബസംഗമം സംഘടിപ്പിച്ചു
കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ് യൂസേഴ്സ്) കുവൈത്തിന്‍റെ ദശവാർഷികാഘോഷ സമാപനത്തോടനുബന്ധിച്ച് റവദാ ജമാൽ അബ്ദുൽ നാസർ ഗാർഡനിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഫോക്കസ് പ്രസിഡന്‍റ് തന്പി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുകേഷ് കാരയിൽ ആശംസകൾ അർപ്പിച്ചു. കണ്‍വീനർ സിറാജുദീൻ സ്വാഗതവും ട്രഷറർ മുഹമ്മദ് ഫാറൂഖ് നന്ദിയും പറഞ്ഞു.

ഫോക്കസ് കുവൈറ്റിന്‍റെ 16 യൂണീറ്റുകളിൽ നിന്നുള്ള അംഗങ്ങളും കുടുംബങ്ങളും ഒത്തുചേർന്ന പരിപാടിയിൽ വിവിധയിനം കലാ-കായിക മത്സരങ്ങൾ അരങ്ങേറി. സമാപനത്തിൽ നടന്ന വാശിയേറിയ പുരുഷ·ാരുടെ വടംവലി മത്സരത്തിൽ തന്പി ലൂക്കോസ് ക്യാപ്റ്റനായ ടീമിനെ പരാജയപ്പെടുത്തി രതീഷ് കുമാർ ക്യാപ്റ്റനായുള്ള ടീം വിജയിച്ചു. വനിതകളുടെ മത്സരത്തിൽ അപർണ ഉണ്ണികൃഷ്ന്‍റെ ടീമിനെ പരാജയപ്പെടുത്തി രാജി തോമസ് ടീം വിജയിച്ചു. പുരുഷ -വനിതാ ടീമുകൾക്കായി നടത്തിയ ഉറിയടി മത്സരം വ്യത്യസ്തത പുലർത്തി. സജി ജോയ്, രാജീവ് സി.ആർ, ബിജു കുര്യൻ, സുനിൽ കുമാർ, സുഗതൻ, രശ്മി രാജീവ്, അപർണ, അജോ ജോണ്‍, ഷാജു എം. ജോസ്, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് റഷീദ്, ഷിബു സാമുവേൽ, നാദിർഷാ, സലിം രാജ്, ഷഹീർ, ജോജി വി അലക്സ്, നിയാസ്, സജിമോൻ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ