+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പൊക്കേൻ സെന്‍റ് ഗ്രിഗോറിയോസ് മിഷൻപള്ളി അസി. വികാരി ഫാ. ആന്‍റണി ക്രീച്ച് അന്തരിച്ചു

സ്പൊക്കേൻ: സ്പൊക്കേൻ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മിഷൻ പള്ളി അസി. വികാരി ഫാ. ആന്‍റണി ക്രീച്ച് അന്തരിച്ചു. വളരെക്കാലമായി രോഗങ്ങളോട് മല്ലിട്ടുകഴിഞ്ഞ ഫാ. ആന്‍റണി, ശനിയാഴ്ച രാവിലെ 6.30നാണു അന്
സ്പൊക്കേൻ സെന്‍റ് ഗ്രിഗോറിയോസ് മിഷൻപള്ളി അസി. വികാരി ഫാ. ആന്‍റണി ക്രീച്ച് അന്തരിച്ചു
സ്പൊക്കേൻ: സ്പൊക്കേൻ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മിഷൻ പള്ളി അസി. വികാരി ഫാ. ആന്‍റണി ക്രീച്ച് അന്തരിച്ചു. വളരെക്കാലമായി രോഗങ്ങളോട് മല്ലിട്ടുകഴിഞ്ഞ ഫാ. ആന്‍റണി, ശനിയാഴ്ച രാവിലെ 6.30നാണു അന്തരിച്ചത്. മലങ്കരഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സ്പൊക്കേൻ പ്രദേശത്തെയും ഇടവകാംഗങ്ങളെയും സംബന്ധിച്ചിടത്തോളം ഫാ. ആന്‍റണിയുടെ സാന്നിധ്യവും നിസ്വാർഥസേവനവും ഏറെ വിലപ്പെട്ടതായിരുന്നു. സംസ്കാരശുശ്രൂഷകൾ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനഅധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ തിങ്കളാഴ്ച നടക്കും. 1944ൽ ന്യൂയോർക്കിൽ ജനിച്ച ആന്‍റണി ഐഡഹായിലെ ലെവിസ്റ്റണിലാണ് വളർന്നത്. പിന്നീട് സ്പൊക്കേൻ പ്രവർത്തനകേന്ദ്രമാക്കി.

മലങ്കരഓർത്തഡോക്സ് സഭയുടെ ലിറ്റർജിക്കൽ പാരന്പര്യത്തിൽ ആകൃഷ്ടനായ ഫാ. ആന്‍റണി, കാലം ചെയ്ത ഡോ. തോമസ് മാർ മക്കാറിയോസ് മെത്രാപ്പൊലീത്തയുടെ ആശീർവാദങ്ങളോടെയാണ് 2002ൽ സഭയിൽ ചേർന്നത്. അന്നുമുതൽ സ്പൊക്കേൻ സഭയിൽ ഇദ്ദേഹം വൈദികനായി പ്രവർത്തിച്ചുവരികയായിരുന്നു. ആത്മാർഥതയും അർപ്പണമനോഭാവവും കൈമുതലായുള്ള ഫാ. ആന്‍റണി ഇടവകജനങ്ങളുടെ ഏതൊരാവശ്യത്തിലും മുന്നിൽ നിന്നു പ്രവർത്തിച്ചിരുന്നു.

സ്പൊക്കേൻ സെന്‍റ് ഗ്രിഗോറിയോസ് മിഷൻ പള്ളി വികാരി വെരി. റവ. ഫാ.മിഖായേൽ ഹാച്ചർ കോർ എപ്പിസ്കോപ്പാ സംസ്കാരചടങ്ങുകൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുന്നു.

റിപ്പോർട്ട്: ജോർജ് തുന്പയിൽ