+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടിഎ ഇബ്രാഹിം സ്മാരക ലീഗ് ക്രിക്കറ്റ്; കാസർഗോഡ് മണ്ഡലം കെ എംസിസി ജേതാക്കൾ

ദോഹ: കെ എംസിസി കാസർഗോഡ് ജില്ല സംഘടിപ്പിച്ച രണ്ടാമത് ടിഎ ഇബ്രാഹിം സ്മാരക ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റിൽ കാസർഗോഡ് മണ്ഡലം ജേതാക്കളായി. ഫൈനലിൽ ഉദുമ മണ്ഡലത്തേയാണ് പരാജയപ്പെടുത്തിയത്.ഐഡിയൽ ഇന്ത്യൻ സ്ക
ടിഎ ഇബ്രാഹിം സ്മാരക ലീഗ് ക്രിക്കറ്റ്; കാസർഗോഡ് മണ്ഡലം കെ എംസിസി ജേതാക്കൾ
ദോഹ: കെ എംസിസി കാസർഗോഡ് ജില്ല സംഘടിപ്പിച്ച രണ്ടാമത് ടിഎ ഇബ്രാഹിം സ്മാരക ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റിൽ കാസർഗോഡ് മണ്ഡലം ജേതാക്കളായി. ഫൈനലിൽ ഉദുമ മണ്ഡലത്തേയാണ് പരാജയപ്പെടുത്തിയത്.

ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്‍റിൽ ജില്ലയിലെ അഞ്ച് മണ്ഡലം കെ എംസിസി ടീമുകളാണ് പങ്കെടുത്തത്. മാൻ ഓഫ് ദ മാച്ച് പുരസ്കാരം കാസർഗോഡിന്‍റെ കാസിമിനാണ്. മികച്ച ബൗളറായി അർഷാദ് മഞ്ചേശ്വരവും മികച്ച ബാറ്റ്സ്മാനായി സാദിഖും ടൂർണമെന്‍റിലെ മികച്ച കളിക്കാരനായി ഇർഷാദും തെരഞ്ഞെടുക്കപ്പെട്ടു.

അൽ സമാൻ എക്സ്ചേഞ്ചും ഗ്രേറ്റ് വാൾ ട്രാവൽ ആൻഡ് ടൂർസും ടൂർണമെന്‍റിന്‍റെ പ്രായോജകരായിരുന്നു.

ജേതാക്കൾക്കുള്ള ട്രോഫി ജില്ല മുസ് ലിം ലീഗ് ട്രഷറർ എ. അബ്ദുൽ റഹ്മാനും കാഷ് അവാർഡ് ജില്ലാ കെ എംസിസി പ്രസിഡന്‍റ് എം ലുഖ്മാനുൽ ഹക്കീമും റണ്ണർ അപ്പിനുള്ള ട്രോഫി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ എം.പി. ഷാഫി ഹാജിയും കാഷ് അവാർഡ് ജില്ലാ ജനറൽ സെക്രട്ടറി സാദിഖ് പാക്യാരയും സമ്മാനിച്ചു.

സിറാജ് പള്ളങ്കോട്, ബഷീർ ചേർക്കള, സിദ്ദീഖ് മണിയംപാറ, സലാം കാടങ്കോട്, കെ.എസ്. അബ്ദുള്ള, മുട്ടം മഹമൂദ്, മുഹമ്മദ് ഈസ, കഐസ് മുഹമ്മദ്, മൊയ്തീൻ ആദൂർ, മജീദ് ചെന്പിരിക്ക, കെ.വി. മുഹമ്മദ് ബായാർ എന്നിവർ സംബന്ധിച്ചു.