+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കരിപ്പൂർ എയർപോർട്ട് സംരക്ഷണ സമരത്തിന് "ജാപ്പ' പിന്തുണ പ്രഖ്യാപിച്ചു

ജിദ്ദ : കരിപ്പൂർ എയർപോർട്ട് തകർക്കാനുള്ള ഗൂഢ നീക്കത്തിനെതിരെ മലബാർ ഡെവലപ്പ്മെന്‍റ് ഫോറം മാർച്ച് 20 മുതൽ 25 വരെ കോഴിക്കോട് മാനാഞ്ചിറയിൽ സംഘടിപ്പിക്കുന്ന "കാലിക്കട്ട് എയർപോർട്ട് പ്രൊട്ടക്ഷൻ മൂവ്മ
കരിപ്പൂർ എയർപോർട്ട് സംരക്ഷണ സമരത്തിന്
ജിദ്ദ : കരിപ്പൂർ എയർപോർട്ട് തകർക്കാനുള്ള ഗൂഢ നീക്കത്തിനെതിരെ മലബാർ ഡെവലപ്പ്മെന്‍റ് ഫോറം മാർച്ച് 20 മുതൽ 25 വരെ കോഴിക്കോട് മാനാഞ്ചിറയിൽ സംഘടിപ്പിക്കുന്ന "കാലിക്കട്ട് എയർപോർട്ട് പ്രൊട്ടക്ഷൻ മൂവ്മെന്‍റ്’ സമര പ്രക്ഷോഭത്തിന് ജിദ്ദ അമരന്പലം പഞ്ചായത്ത് പ്രവാസി അസോസിയേഷൻ (ജാപ്പ) പിന്തുണ പ്രഖ്യാപിച്ചു.

അമരന്പലം പഞ്ചായത്തിലെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള പ്രവാസികളെയും നാട്ടുകാരെയും ഉൾപ്പെടുത്തി നൂറിൽ കുറയാത്ത ആളുകളെ പങ്കെടുപ്പിച്ചു ജാപ്പയുടെ സാന്നിധ്യം അറിയിക്കാൻ ജാപ്പ ഭാരവാഹികളായ സമീർ ഇല്ലിക്കലിനെയും കിഴക്കേതിൽ ബഷീറിനെയും ചുമതലപ്പെടുത്തി.

ജാപ്പ നാലാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്‍റ്, വടം വലി മത്സരം എന്നിവ ഏപ്രിൽ 21ന് നടത്തുവാനും യോഗം തീരുമാനിച്ചു. ചടങ്ങിൽ ഈ വർഷത്തെ മെംബർഷിപ്പ് കാന്പയിന്‍റെ ഭാഗമായി ജാപ്പയുടെ മെംബർഷിപ്പ് നിസ്നു ഹുസൈനിൽനിന്നു സെക്രട്ടറി മുനീർ ഏറ്റുവാങ്ങി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ