+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർച്ച് 16 ഇന്ത്യൻ അമേരിക്കൻ അപ്രിസിയേഷൻ ഡേ

വാഷിംഗ്ടണ്‍: വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ എൻജിനിയർ ശ്രീനിവാസ് കുച്ചിബോട്ട്ലയോടുള്ള ആദര സൂചകമായി മാർച്ച് 16ന് ഇന്ത്യൻ അമേരിക്കൻ അപ്രിസിയേഷൻ ഡേ ആയി കാൻസാസ് മേയർ പ്രഖ്യാപിച്ചു. ഫെബ്രുവരി
മാർച്ച് 16 ഇന്ത്യൻ അമേരിക്കൻ അപ്രിസിയേഷൻ ഡേ
വാഷിംഗ്ടണ്‍: വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ എൻജിനിയർ ശ്രീനിവാസ് കുച്ചിബോട്ട്ലയോടുള്ള ആദര സൂചകമായി മാർച്ച് 16ന് ഇന്ത്യൻ അമേരിക്കൻ അപ്രിസിയേഷൻ ഡേ ആയി കാൻസാസ് മേയർ പ്രഖ്യാപിച്ചു.

ഫെബ്രുവരി 22ന് യുഎസ് നേവി ഉദ്യോഗസ്ഥനായിരുന്ന വെള്ളക്കാരന്‍റെ ആക്രമണത്തിൽ കുച്ചിബോട്ല (32) കൊല്ലപ്പെടുകയും കൂട്ടുകാരൻ അലോക് മദസാനിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ന്ധനിങ്ങൾ ഭീകരരാണ്, ഞങ്ങളുടെ രാജ്യം വിട്ടു പോകുക’ എന്ന് ആക്രോശിച്ചായിരുന്ന അക്രമി ഇവർക്കു നേരെ നിറയൊഴിച്ചത്.

അക്രമത്തിന്‍റെ മാർഗം ഞങ്ങൾ തള്ളിക്കളയുന്ന ഇന്ത്യൻ സമൂഹത്തോടൊപ്പം ഞങ്ങൾ എന്നും ഉണ്ടായിരിക്കുമെന്ന് മാർച്ച് 16 പ്രത്യേക ദിനമായി പ്രഖ്യാപനം നടത്തിക്കൊണ്ട് കാൻസാസ് സിറ്റി മേയർ ബ്രൗണ്‍ബാക്ക് പറഞ്ഞു. കുച്ചിബോട്ലായെ അനുസ്മരിച്ച ചടങ്ങിൽ സുഹൃത്ത് മദസാനിയും ഗ്രില്ലറ്റും പങ്കെടുത്തു. സംഭവത്തിൽ പൊതുജനം പ്രകടിപ്പിച്ച ഐക്യദാർഡ്യത്തോടെ മദസാനി നന്ദി പറഞ്ഞു. ചടങ്ങിന് സാക്ഷികളാകുവാൻ നിരവധി ഇന്ത്യൻ വംശജരും പങ്കെടുത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ