+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ മാർത്തോമ സൗത്ത് വെസ്റ്റ് സംയുക്ത ദ്വിദിന സമ്മേളനം 17, 18 തീയതികളിൽ

ഡാളസ്: മാർത്തോമ സൗത്ത്വെസ്റ്റ് റീജണിൽ ഉൾപ്പെട്ട ഇടവകകളിലെ യുവജനസംഖ്യം സേവികാസംഘം, ഇടവക മിഷൻ പ്രവർത്തകരുടെ ദ്വിദിന സമ്മേളനം മാർച്ച് 17, 18 തീയതികളിൽ ഡാളസ് മാർത്തോമ ചർച്ചിൽ നടക്കും.ന്ധവാക്ക് ബൈ ഫെ
ഡാളസിൽ മാർത്തോമ സൗത്ത് വെസ്റ്റ് സംയുക്ത ദ്വിദിന സമ്മേളനം 17, 18 തീയതികളിൽ
ഡാളസ്: മാർത്തോമ സൗത്ത്വെസ്റ്റ് റീജണിൽ ഉൾപ്പെട്ട ഇടവകകളിലെ യുവജനസംഖ്യം സേവികാസംഘം, ഇടവക മിഷൻ പ്രവർത്തകരുടെ ദ്വിദിന സമ്മേളനം മാർച്ച് 17, 18 തീയതികളിൽ ഡാളസ് മാർത്തോമ ചർച്ചിൽ നടക്കും.

ന്ധവാക്ക് ബൈ ഫെയ്ത്ത് നോട്ട് ബൈ സൈറ്റ്’ എന്ന വിഷയത്തെ അധികരിച്ചുള്ള പ്രസംഗങ്ങളും ചർച്ചകളുമാണ് സമ്മേളനത്തിൽ ഉണ്ടായിരിക്കുക. റവ. ജോണ്‍ തോമസ് ഉണ്ണിത്താൻ (ഇമ്മാനുവൽ, ഹൂസ്റ്റണ്‍), റവ. ഷൈജു പി. ജോണ്‍ (സെന്‍റ് പോൾസ്, ഡാളസ്), റവ. മാത്യു ഫിലിപ്പ് (ട്രിനിറ്റി ഹൂസ്റ്റണ്‍), റവ. പി.സി. സജി, റവ. മാത്യു സാമുവൽ (ഫാർമേഴ്സ് ബ്രാഞ്ച്) എന്നിവരാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്.

പ്രെയ്സ് ആൻഡ് വർഷിപ്പ്്, ബൈബിൾ സ്റ്റഡീസ്, വിറ്റ്നസിംഗ് സെഷൻ, ഗ്രൂപ്പ് ഡിസ്കഷൻ തുടങ്ങിയവ സമ്മേളനത്തിന്‍റെ ഭാഗമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ