+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാന കേരള കണ്‍വൻഷൻ: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പങ്കെടുക്കും

ന്യൂയോർക്ക്: ഫൊക്കാന കേരള കണ്‍വൻഷനിൽ മാർത്തോമ ഇടവകയുടെ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പങ്കെടുക്കും. മേയ് 27ന് ആലപ്പുഴയിലെ ലേക്ക് പാലസിൽ നടക്കുന്ന കണ്‍വൻഷനിൽ പ്രസിഡന്‍റ് തന്
ഫൊക്കാന കേരള കണ്‍വൻഷൻ: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പങ്കെടുക്കും
ന്യൂയോർക്ക്: ഫൊക്കാന കേരള കണ്‍വൻഷനിൽ മാർത്തോമ ഇടവകയുടെ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പങ്കെടുക്കും.

മേയ് 27ന് ആലപ്പുഴയിലെ ലേക്ക് പാലസിൽ നടക്കുന്ന കണ്‍വൻഷനിൽ പ്രസിഡന്‍റ് തന്പി ചാക്കോയുടേയും അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ്. ചാക്കോയുടേയും ക്ഷണം സ്വീകരിച്ച വലിയ മെത്രാപ്പോലീത്ത പങ്കെടുക്കാനുള്ള സന്നദ്ധത നേതാക്കളെ അറിയിച്ചു.

ജാതി മത ഭേദമന്യേ എല്ലാവരേയും ഒരു കുടക്കീഴിൽ അണിനിരത്തി മുന്നോട്ടുപോകുന്ന ഫൊക്കാന, എല്ലാ കണ്‍വൻഷനുകളിലും മതസൗഹാർദ്ദ സന്ദേശത്തിനു മുൻതൂക്കം കൊടുക്കാറുണ്ട്. ക്രൈസ്തവ ഹൈന്ദവ ഇസ് ലാം മത പണ്ഡിതരും സാമൂഹ്യസാംസ്കാരിക നേതാക്കളേയും പങ്കെടുപ്പിച്ചായിരിക്കും കേരള കണ്‍വൻഷൻ നടത്തുന്നത്.

കണ്‍വൻഷന്‍റെ വിജയത്തിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനവുമായി മുന്നോട്ട് പോകുന്നതായി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ