+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മകം തൊഴൽ 11ന്

ന്യൂഡൽഹി : വടക്കിന്‍റെ ചോറ്റാനിക്കരയായ നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 11ന് (ശനി) മകം തൊഴൽ. രാവിലെ 5.30ന് നിർമാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്‍റെ മുഖ്യകാർമികത്വത്തിൽ ഗണപതി
നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മകം തൊഴൽ 11ന്
ന്യൂഡൽഹി : വടക്കിന്‍റെ ചോറ്റാനിക്കരയായ നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 11ന് (ശനി) മകം തൊഴൽ. രാവിലെ 5.30ന് നിർമാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്‍റെ മുഖ്യകാർമികത്വത്തിൽ ഗണപതി ഹോമത്തോടുകൂടി ചടങ്ങുകൾ ആരംഭിക്കും. അഭിഷേകം, ഉഷ:പൂജ, ഉച്ചപൂജ, അന്നദാനം എന്നിവയും നടക്കും.

മകം തൊഴുന്നതിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭീഷ്ട സിദ്ധിയും കൈവരുമെന്നാണ് സങ്കൽപ്പം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെ മുഴുക്കാപ്പണിഞ്ഞു രത്നാഭരണ വിഭൂഷിതയായ ദേവീ വിഗ്രഹം തിരുനടയിലെത്തി ഭക്തർക്ക് ദർശിക്കാനും കാണിക്ക അർപ്പിക്കാനുമുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ആറ്റുകാൽ പൊങ്കാല ദിവസമായ നാളെ പൊങ്കാല സമർപ്പണത്തിനും രാവിലെ 8.30 മുതൽ ക്ഷേത്രത്തിൽ സൗകര്യമുണ്ട്.

വിവരങ്ങൾക്ക്: 8376837119 (ക്ഷേത്രം), യശോധരൻ നായർ 9811219540.

റിപ്പോർട്ട്: പി.എൻ. ഷാജി