+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. അനൂപ് നരിമറ്റത്തിലിന് യാത്രയയപ്പ്

ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയിൽ കഴിഞ്ഞ രണ്ടു വർഷം വികാരിയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചശേഷം ജനക്പുരി സെന്‍റ് തോമസ് പള്ളിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ഫാ. അനൂപ് നരിമറ്റത്തിലിന് ഇടവക
ഫാ. അനൂപ് നരിമറ്റത്തിലിന് യാത്രയയപ്പ്
ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയിൽ കഴിഞ്ഞ രണ്ടു വർഷം വികാരിയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചശേഷം ജനക്പുരി സെന്‍റ് തോമസ് പള്ളിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ഫാ. അനൂപ് നരിമറ്റത്തിലിന് ഇടവക സമൂഹം യാത്രയയപ്പ് നൽകി.

വിശുദ്ധ കുർബാനക്കുശേഷം നടന്ന സമ്മേളനത്തിൽ സിഎസ്ടി കോഴിക്കോട് പ്രൊവിൻഷ്യാൾ ഫാ. ജോസ് അധ്യക്ഷത വഹിച്ചു. പള്ളി കൈക്കാരൻ കുരുവിള തോമസ്, സിസ്റ്റർ ലിൻസ പോൾ എഫ്സിസി, മുൻ കൈക്കാരൻ വർഗീസ് ഈപ്പൻ, ബ്രദർ മെൽബിൻ, മാതൃജ്യോതിസ് പ്രസിഡന്‍റ് ജോളി റെജി, ഡിഎസ് വൈഎം സെക്രട്ടറി അമൃത ജയിംസ്, കാറ്റക്കിസം ഹെഡ്മാസ്റ്റർ റെജി തോമസ്, ഫാ. അനൂപ് എന്നിവർ പ്രസംഗിച്ചു. ഗായകസംഘം യാത്രാമംഗള ഗാനം ആലപിച്ചു. തുടർന്ന് ഇടവകയുടെ സ്നേഹോപഹാരങ്ങൾ അച്ചന് സമ്മാനിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്