+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആറ്റുകാൽ പൊങ്കാല ദിനത്തിൽ നജഫ്ഗഡ് ക്ഷേത്രത്തിൽ പൊങ്കാല

ന്യൂഡൽഹി : ആറ്റുകാൽ പൊങ്കാല നടക്കുന്ന മാർച്ച് 11ന് (ശനി) നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലും പൊങ്കാല സമർപ്പണത്തിന് സൗകര്യമൊരുക്കുന്നു. രാവിലെ 5.30ന് നിർമാല്യദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അഖി
ആറ്റുകാൽ പൊങ്കാല ദിനത്തിൽ നജഫ്ഗഡ് ക്ഷേത്രത്തിൽ പൊങ്കാല
ന്യൂഡൽഹി : ആറ്റുകാൽ പൊങ്കാല നടക്കുന്ന മാർച്ച് 11ന് (ശനി) നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലും പൊങ്കാല സമർപ്പണത്തിന് സൗകര്യമൊരുക്കുന്നു.

രാവിലെ 5.30ന് നിർമാല്യദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്‍റെ മുഖ്യകാർമികത്വത്തിൽ ഗണപതി ഹോമത്തോടുകൂടി ചടങ്ങുകൾ ആരംഭിക്കും. 8.30നാണ് പൊങ്കാല. അഭിഷേകം, ഉഷ:പൂജ, ഉച്ചപൂജ, അന്നദാനം എന്നിവയും നടക്കും.

ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്ത പ്രവാസികൾക്കുവേണ്ടിയാണ് അതേ ദിവസം തന്നെ ഡൽഹിയിലും പൊങ്കാല സമർപ്പണത്തിനു സൗകര്യമൊരുക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

വിവരങ്ങൾക്ക് 8376837119 (ക്ഷേത്രം), യശോധരൻ നായർ 9811219540.

റിപ്പോർട്ട്: പി.എൻ. ഷാജി