+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്താരാഷ്ട്ര ബഹിരാകാശ ഒളിന്പ്യാഡ്: പ്രാഥമികതല പരീക്ഷയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ആധിപത്യം

ബഹിരാകാശ ശാസ്ത്ര തല്പരരായ വിദ്യാർഥികൾക്കായി എഡ്യുമിത്ര ഇന്‍റലക്ച്യുൽ സർവീസസ് നടത്തിയ അന്താരാഷ്ട്ര ബഹിരാകാശ ഒളിന്പ്യാഡിൽ എറണാകുളം സ്വദേശി ആഷിക് ലാൽ കൃഷ്ണ സൂപ്പർ സീനിയർ വിഭാഗത്തിലും ഛത്തീസ്ഗഡ് സ്വദേശിയ
അന്താരാഷ്ട്ര ബഹിരാകാശ ഒളിന്പ്യാഡ്: പ്രാഥമികതല പരീക്ഷയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ആധിപത്യം
ബഹിരാകാശ ശാസ്ത്ര തല്പരരായ വിദ്യാർഥികൾക്കായി എഡ്യുമിത്ര ഇന്‍റലക്ച്യുൽ സർവീസസ് നടത്തിയ അന്താരാഷ്ട്ര ബഹിരാകാശ ഒളിന്പ്യാഡിൽ എറണാകുളം സ്വദേശി ആഷിക് ലാൽ കൃഷ്ണ സൂപ്പർ സീനിയർ വിഭാഗത്തിലും ഛത്തീസ്ഗഡ് സ്വദേശിയായ ഹിമാൻഷുവും നോയിഡ സ്വദേശിയായ കേശവ് സക്സേനയും സീനിയർ വിഭാഗത്തിലും മുംബൈ സ്വദേശിയായ ആനന്ദ് ഗോപാലകൃഷ്ണൻ ജൂണിയർ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

അഞ്ചു മുതൽ 12 വരെയുള്ള സ്കൂൾ വിദ്യാർഥികൾക്കായി നടക്കുന്ന ഇന്‍റർനാഷനൽ സ്പേസ് ഒളിന്പ്യാഡിന്‍റെ പ്രാഥമിക തലത്തിൽ സിംഗപ്പുർ, ഒമാൻ, ബഹറിൻ, ബെൽജിയം, ലണ്ടൻ, യുഎസ്, തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം വിദ്യാർഥികൾ മാറ്റുരച്ചു. അത്യാധുനിക സോഫ്റ്റ് വെയറുകളുടെ സഹായത്താൽ നൂറുശതമാനം ഓണ്‍ലൈൻ ആയാണ് ഒളിന്പ്യാഡിന്‍റെ പ്രാഥമിക തലം നടന്നത്. സാങ്കേതികതലത്തിൽ പരീക്ഷാനടത്തിപ്പ് പൂർണ വിജയമായിരുന്നുവെന്ന് എഡ്യുമിത്ര മാനേജിംഗ് ഡയറക്ടർ സനീഷ് ചെങ്ങമനാട് അറിയിച്ചു. അവസാന ഘട്ട വിജയികൾക്ക് നാസ സന്ദർശിക്കാൻ അവസരമുണ്ട്.

വിവരങ്ങൾക്ക് www.internationalspaceolympiad.com സന്ദർശിക്കുക.