+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അസോസിയേഷൻ ഓഫ് കേരള ഫിസിക്കൽ തെറാപ്പി പ്രഫഷണൽസ് സെമിനാർ സംഘടിപ്പിച്ചു

ഡിട്രോയിറ്റ്: ലോകത്തിന്‍റെ മോട്ടോർ സിറ്റി എന്നറിയപ്പെടുന്ന ഡിട്രോയിറ്റ് സിറ്റി സ്ഥിതി ചെയ്യുന്ന മിഷിഗണ്‍ സംസ്ഥാനത്തിലെ ഫിസിക്കൽ തെറാപ്പിസ്റ്റുകളും ഫിസിക്കൽ തെറാപ്പി അസിസ്റ്റന്‍റുമാരും ഒത്തു ചേർന്
അസോസിയേഷൻ ഓഫ് കേരള ഫിസിക്കൽ തെറാപ്പി പ്രഫഷണൽസ് സെമിനാർ  സംഘടിപ്പിച്ചു
ഡിട്രോയിറ്റ്: ലോകത്തിന്‍റെ മോട്ടോർ സിറ്റി എന്നറിയപ്പെടുന്ന ഡിട്രോയിറ്റ് സിറ്റി സ്ഥിതി ചെയ്യുന്ന മിഷിഗണ്‍ സംസ്ഥാനത്തിലെ ഫിസിക്കൽ തെറാപ്പിസ്റ്റുകളും ഫിസിക്കൽ തെറാപ്പി അസിസ്റ്റന്‍റുമാരും ഒത്തു ചേർന്ന് അസോസിയേഷൻ ഓഫ് കേരള ഫിസിക്കൽ തെറാപ്പി പ്രഫഷണൽസ് സംഘടിപ്പിച്ച സെമിനാറിന്‍റെ ഉദ്ഘാടനം മിഷിഗണിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ ബോമോണ്ട് ഹെൽത്ത് സിസ്റ്റത്തിന്‍റെ റീഹാബിന്‍റെ മേധാവി ജോസ് കോട്ടൂർ നിർവഹിച്ചു.

പുതുക്കിയ നിയമമനുസരിച്ച്, 2017 ജൂലൈ മുതൽ ഫിസിക്കൽ തെറാപ്പിസ്റ്റുകൾക്ക് ലൈസൻസ് പുതുക്കാൻ കണ്ടിന്യൂ എഡ്യുക്കേഷൻ യൂണിറ്റ്സ് (CEU) നിർബന്ധമാക്കി. എല്ലാ രണ്ടു വർഷം കൂടുന്പോഴും ഇനി 24 ക്രെഡിറ്റ് മണിക്കൂറുകളുടെ ക്ലാസുകൾ എടുക്കണം.
സെമിനാറിൽ മുതിർന്ന തെറാപ്പിസ്റ്റുകളായ ഡേവിസ് വർദുണ്ണി അമേരിക്കൻ ഫിസിക്കൽ തെറാപ്പിസ്റ്റ് അസോസിയേഷന്‍റെ പ്രവർത്തനങ്ങളെകുറിച്ചും ഭാവിയിൽ അവർ വിഭാവനം ചെയ്യുന്ന "വിഷൻ 2020’ യെ കുറിച്ചും മെർലിൻ ഫ്രാൻസിസ് സിഇയുകൾ എടുക്കുന്നതിനെപ്പറ്റിയും വിശദമായി സംസാരിച്ചു.

2017 സെപ്റ്റംബറിൽ ആദ്യത്തെ സിഇയു ക്ലാസുകൾ തുടങ്ങുവാൻ സംഘടനയുടെ അംഗങ്ങൾ തീരുമാനിച്ചു. അതോടൊപ്പം തങ്ങളായിരിക്കുന്ന സമൂഹത്തിൽ തഴേക്കിടയിലുള്ളവർക്കോ, ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഫിസിക്കൽ തെറാപ്പി ലഭിക്കാതെ പോകുന്നുണ്ടെങ്കിൽ, അവർക്ക് സൗജന്യമായി തെറാപ്പി സേവനങ്ങൾ നൽകുവാൻ ന്ധപ്രോ ബോണോ തെറാപ്പി’ നൽകുന്നതിനെ കുറിച്ചും സംഘടന അലോചിക്കുന്നുണ്ട്. ഏകദേശം 120ൽ പരം മലയാളി ഫിസിക്കൽ തെറാപ്പിസ്റ്റുകൾ ഉള്ള മിഷിഗണിൽ, രണ്ടു മാസം കൂടുന്പോൾ, ഒരു മണിക്കൂർ സാമൂഹിക സേവനത്തിനായി നൽകിയാൽ മാത്രം മതിയാകും പ്രോ ബോണോ തെറാപ്പി നൽകുവാൻ.

ഫെബ്രുവരി 26ന് സെന്‍റ് തോമസ് സീറോ മലബാർ ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കണ്ടിന്യൂ എഡ്യുക്കേഷൻ ക്ലാസുകളും ആരോഗ്യ ബോധവത്ക്കരണ സെമിനാറുകളും സംഘടിപ്പിക്കുവാനും സംഘടനാ പ്രവർത്തകർ തീരുമാനിച്ചു. വിനോദ് കൊണ്ടൂർ ഡേവിഡ്, ജേയ്സ് കണ്ണച്ചാൻപറന്പിൽ എന്നിവർ പ്രസംഗിച്ചു.

സംഘടനയുടെ പുതിയ ഭാരവാഹികളായി ചെയർമാനായി വിനോദ് കൊണ്ടൂരിനേയും കോഓർഡിനേറ്റർമാരായി ഡേവിസ് വർദ്ദുണ്ണി (എപിടിഎ), മെർലിൻ ഫ്രാൻസിസ് (സിഇയു / ക്രെഡിറ്റ്), ബിനു ജേക്കബ് (ജോബ് നെറ്റ് വർക്കിംഗ്), നൈനാൻ ജോസഫ് (ഫിനാൻസ്), ജേയ്സ് കണ്ണച്ചാൻപറന്പിൽ (നെറ്റ് വർക്കിംഗ്) എന്നിവരെ തെരഞ്ഞെടുത്തു.

വിവരങ്ങൾക്ക്: ജോസ് കോട്ടൂർ 248 802 6724, ഡേവിസ് വർദുണ്ണി 734 365 2996, മെർലിൻ ഫ്രാൻസിസ് 248 701 3301, ജേയ്സ് കണ്ണച്ചാൻപറന്പിൽ 248 250 2327, നൈനാൻ ജോസഫ് 248 880 4190, വിനോദ് കൊണ്ടൂർ 313 208 4952.