+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മക്കയിൽ ഷാഫിക്കും സാലിക്കും സ്വീകരണം നൽകി

മക്ക: വിശുദ്ധ ഉംറയ്ക്കായി മക്കയിലെത്തിയ പൂനൂർ ഹെൽത്ത് കെയർ സൊസൈറ്റിയിലെ വിദ്യാർഥികളായ സാലിക്കും ശാഫിക്കും ഐസിഎഫ്, ആർഎസ്സി സംഘടനകൾ സ്വീകരണം നൽകി. മാനസിക ശാരീരിക വൈകല്യങ്ങലുള്ള ഈ ഇരട്ട സഹോദര·ാർ കഴ
മക്കയിൽ ഷാഫിക്കും സാലിക്കും സ്വീകരണം നൽകി
മക്ക: വിശുദ്ധ ഉംറയ്ക്കായി മക്കയിലെത്തിയ പൂനൂർ ഹെൽത്ത് കെയർ സൊസൈറ്റിയിലെ വിദ്യാർഥികളായ സാലിക്കും ശാഫിക്കും ഐസിഎഫ്, ആർഎസ്സി സംഘടനകൾ സ്വീകരണം നൽകി.

മാനസിക ശാരീരിക വൈകല്യങ്ങലുള്ള ഈ ഇരട്ട സഹോദര·ാർ കഴിഞ്ഞ കുറെ വർഷങ്ങളായി മക്കത്തും മദീനയിലും പോവാൻ ആഗ്രഹിക്കുകയും പലപ്പോഴും തങ്ങളുടെ ആഗ്രഹങ്ങളെപറ്റി പലരോടും പറയുമായിരുന്നു. അഖിലേന്ത്യാ സുന്നി ജംഇത്തുൽ ഉലമ കാന്തപുരം അബൂബക്കർ മുസ് ലിയാരും മർക്കസ് ഡയറക്ടർ അബ്ദുൾ ഹക്കീം ആസ്ഹരിയും നൽകിയ പ്രചോദനവും ഹെൽത്ത് കെയർ സൊസൈറ്റി ഭാരവാഹികളുടെ പ്രേരണയും നല്ലവരായ ജനങ്ങളുടെ പ്രാർഥനയും പ്രവർത്തനവുമാണ് തങ്ങൾക്ക് സ്വപ്ന സാക്ഷാത്കാരം ഉണ്ടായതെന്ന് ഇവർ പറയുന്നു.

കഴിഞ്ഞ ശനിയാഴ്ച മക്കയിലെത്തിയ ഇവർ മൂന്ന് ഉംറ നിർവഹിച്ചതിന്‍റെ ആത്മ നിർവൃതിയിലാണ്. ശാരീരിക മാനസിക വിഷമതകൾ ഒന്നും വകവയ്ക്കാതെ ത്വവാഫ് (കഅബ പ്രദക്ഷിണം) ചെയ്യുന്നതിലും മറ്റു ആരാധന കർമത്തിലും ആവേശമുള്ളവരാണെന്ന് ഹെൽത്ത് കെയർ സൊസൈറ്റി വൈസ് പ്രസിഡന്‍റ് ഹുമൈദ് മങ്ങാടും മനേജർ അജ്നാസും പങ്കുവച്ചു.

കാരക്കാട് പാറശേരി മണ്ണിൽ അബ്ദു റസാഖിന്‍റെയും സഫിയയുടെയും ഇരട്ട സഹോദര·ാരാണ് സാലിയും ശാഫിയും. മിൻഹാജ് സഹോദരനും ജസീല സഹോദരിയുമാണ്.

നാട്ടിലുള്ള ഇത്തരം ഭിന്നശേഷിയുള്ള കുട്ടികൾക്ക് അവരുടെ ആഗ്രഹമായ വിശുദ്ധ ഉംറ ചെയ്യാനുള്ള അവസരങ്ങൾ തുറന്നുകൊടുക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ഐസിഎഫ് ഉപാദ്ധ്യക്ഷൻ ബഷീർ മുസ്ലിയാർ അടിവാരം ആവശ്യപ്പെട്ടു. ചടങ്ങിൽ ഉസ്മാൻ കുറുകത്താണി, സ്വാദിഖ് സഖാഫിയും ചേർന്ന് ഉപഹാരം സമ്മാനിച്ചു. സൽമാൻ വെങ്ങളം, ശറഫുദ്ദീൻ വടശേരി,ജലീൽ മലയമ്മ, ത്വയ്യിബ് തളിപ്പറന്പ, ശരീഫ് കുനിയിൽ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ