+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുസ്തക ചർച്ച സംഘടിപ്പിച്ചു

അസീർ: മനസിനെ പൊള്ളിക്കുകയും സ്വാസ്ഥ്യം കെടുത്തുകയും ചെയ്യുന്ന തീക്ഷ്ണ വികാരങ്ങളുടെ വിചാരപരമായ ആഖ്യാനങ്ങളാണ് ഷഹീറ നസീറിന്‍റെ രചനകൾ എന്ന് അൽ ജനൂബ് ഇന്‍റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ സിദ്ദീഖ് അരീക്കോട്. സ
പുസ്തക ചർച്ച സംഘടിപ്പിച്ചു
അസീർ: മനസിനെ പൊള്ളിക്കുകയും സ്വാസ്ഥ്യം കെടുത്തുകയും ചെയ്യുന്ന തീക്ഷ്ണ വികാരങ്ങളുടെ വിചാരപരമായ ആഖ്യാനങ്ങളാണ് ഷഹീറ നസീറിന്‍റെ രചനകൾ എന്ന് അൽ ജനൂബ് ഇന്‍റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ സിദ്ദീഖ് അരീക്കോട്. സംസ്കൃതി ഖമീസ് മുഷൈത്ത് സംഘടിപ്പിച്ച ന്ധവാക്ക് വയന’ പരിപാടിയിൽ ഷഹീറ നസീർ രചിച്ച ജാലക കാഴ്ചകൾ ചെറുകഥാ സമാഹാരത്തെ അടിസ്ഥാനമാക്കി നടന്ന പുസ്തക ചർച്ചയുടെ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള ചെറുകഥയുടെ 125-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കെ എംസിസി സാംസ്കാരിക വിഭാഗമായ സംസ്കൃതി കഥാ ചർച്ച സംഘടിപ്പിച്ചത്.

കലാ സാഹിത്യ രംഗങ്ങളിൽ പ്രവാസ രംഗത്ത് നിന്നുള്ള പ്രതിഭകൾക്കായി സൗദി കെ എംസിസിയുടെ വിവിധ ഘടകങ്ങൾ ഒട്ടേറെ പ്രോത്സാഹന പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ബഷീർ മൂന്നിയൂർ പറഞ്ഞു.

ഉസ്മാൻ കളിയമണ്ണിൽ ആമുഖ പ്രഭാഷണം നടത്തി. സുബി റഹീം, മഅസൂം ഫറോക്ക്, ജമാൽ കടവ്, ഷൈനി മോഹൻ, ആരിഫ നജീബ്, സിജു ഭാസ്കർ, ഹിബ ഹബീബ് എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു.

പ്രവാസാനുഭവങ്ങളുടെയും കാൽപനികതകയുടെയുടെയും മിശ്രണങ്ങളാണ് ജാലക കാഴ്ചകളിലെ മിക്ക കഥകളുമെന്ന് ഷഹീറ നസീർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

റോഷ്ന ആസാദ്, നസ്റീൻ നസീർ എന്നിവർ ഗസൽ ആലപിച്ചു. മുഹ്സിന ഇസ്മയിൽ ആയിരുന്നു പരിപാടിയുടെ അവതാരക. ബിച്ചു കോഴിക്കോട്, ജലീൽ കാവനൂർ, വിമൻസ് കെ എംസിസി പ്രസിഡന്‍റ് സബിത മഹബൂബ്, ഓർഗനൈസിംഗ് സെക്രട്ടറി മൊയ്തീൻ കട്ടുപ്പാറ എന്നിവർ പ്രസംഗിച്ചു.