+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി ദവാദ്മി ഏരിയ അനുശോചിച്ചു

റിയാദ്: തെരുവു നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കാൻ വന്നതിനെ തുടർന്ന് ഭയന്നോടുന്നതിനിടയിൽ വീണു മരിച്ച കേളി ദവാദ്മി ഏരിയ ടൗണ്‍ യുണിറ്റ് ട്രഷറർ സജി താജുദ്ദീന്‍റെ ഭാര്യ കൊല്ലം പന്മന മാവേലി ഐഷ മൻസിലിൽ ആമിന
കേളി ദവാദ്മി ഏരിയ അനുശോചിച്ചു
റിയാദ്: തെരുവു നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കാൻ വന്നതിനെ തുടർന്ന് ഭയന്നോടുന്നതിനിടയിൽ വീണു മരിച്ച കേളി ദവാദ്മി ഏരിയ ടൗണ്‍ യുണിറ്റ് ട്രഷറർ സജി താജുദ്ദീന്‍റെ ഭാര്യ കൊല്ലം പന്മന മാവേലി ഐഷ മൻസിലിൽ ആമിനയുടെ (25) മരണത്തിൽ കേളി കലാ സാംസ്കാരിക വേദി ദവാദ്മി ഏരിയ അനുശോചിച്ചു.

തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞായിരുന്നു അപകടം. വീട്ടിൽ നിന്നും പാൽ വാങ്ങാൻ സമീപത്തെ സൊസൈറ്റിയിലേക്ക് വീടിനു സമീപത്തെ പുരയിടത്തിലൂടെ പോകുന്പോഴായിരുന്നു സംഭവം. പുറത്തിറങ്ങിയ ആമിനയെ നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കാൻ വരികയായിരുന്നു. പ്രാണരക്ഷാർഥം ഓടിയ ആമിന കാൽ തെറ്റി വീണതിനെ തുടർന്നാണ്ടായ ആഘാതത്തിലാണ് മരണം. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികൾ ആമിനയെ കരുനാഗപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഐഷ, ആദിൽ എന്നിവർ മക്കളാണ്.

ആമിനയുടെ നിര്യാണത്തിൽ ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ റഷീദ് കരുനാഗപ്പള്ളിയും ഏരിയ സെക്രട്ടറി ഷാജി പ്ലാവിളയിലും അനുശോചിച്ചു.