+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെസിസി ഫഹാഹീൽ യുണിറ്റ് കൾച്ചറൽ പരിപാടി സംഘടിപ്പിച്ചു

കുവൈത്ത്: ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി), ഫഹാഹീൽ യൂണിറ്റ് ഹലാ ഫെബ്രുവരിയോടനുബന്ധിച്ചു കൾച്ചറൽ പ്രോഗ്രാം സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം പ്രഥമ പ്രവാസി കലാശ്രീ പുരസ്കാര ജേതാവ് ബാബു ചാക്കോള ഉദ്ഘാടനം
ജെസിസി ഫഹാഹീൽ യുണിറ്റ് കൾച്ചറൽ പരിപാടി സംഘടിപ്പിച്ചു
കുവൈത്ത്: ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി), ഫഹാഹീൽ യൂണിറ്റ് ഹലാ ഫെബ്രുവരിയോടനുബന്ധിച്ചു കൾച്ചറൽ പ്രോഗ്രാം സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം പ്രഥമ പ്രവാസി കലാശ്രീ പുരസ്കാര ജേതാവ് ബാബു ചാക്കോള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് ഷാജുദ്ദീൻ മാള അധ്യക്ഷത വഹിച്ചു. കെ എംസിസി മുൻ ജനറൽ സെക്രട്ടറി ബഷീർ ബത്ത മുഖ്യപ്രഭാഷണം നടത്തി. ജെസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് സഫീർ പി. ഹാരീസ്, അബ്ദുൾ വഹാബ്, പ്രദീപ് പട്ടാന്പി, യൂണിറ്റ് ജനറൽ സെക്രട്ടറി മധു എടമുട്ടം, പ്രോഗ്രാം കണ്‍വീനർ എ.വി. ഷൈൻ എന്നിവർ പ്രസംഗിച്ചു.

മംഗഫ്, ഫോക്ക് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വൈവിധ്യമാർന്ന ഗെയിം ഷോകളും കുട്ടികളുടെ കലാപരിപാടികളും ഡാസിലിംഗ് സിംഗേഴ്സ് അവതരിപ്പിച്ച മ്യൂസിക്കൽ വിരുന്നും അരങ്ങേറി. മണി, ഖലീൽ, രാമചന്ദ്രൻ, പ്രശാന്ത്, രാജേഷ്, ശ്യാം, മൃദുൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ