+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസി സമൂഹം നൽകുന്നത് മാനവിക ഐക്യത്തിന്‍റെ മാതൃക: ഇ.ടി. മുഹമ്മദ് ബഷീർ എംപി

കുവൈത്ത് സിറ്റി: പ്രതിഫലേച്ഛയില്ലാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന പ്രവാസി സമൂഹം ലോകത്തിന് നൽകുന്ന മാതൃക മാനവിക ഐക്യത്തിന്‍റേതാണെന്ന് ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് ഓർഗനൈസ
പ്രവാസി സമൂഹം നൽകുന്നത് മാനവിക ഐക്യത്തിന്‍റെ മാതൃക:  ഇ.ടി. മുഹമ്മദ് ബഷീർ എംപി
കുവൈത്ത് സിറ്റി: പ്രതിഫലേച്ഛയില്ലാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന പ്രവാസി സമൂഹം ലോകത്തിന് നൽകുന്ന മാതൃക മാനവിക ഐക്യത്തിന്‍റേതാണെന്ന് ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി. കുവൈത്ത് കെ എംസിസി നാഷണൽ കമ്മിറ്റി അബാസിയ റിഥം ഹാളിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെന്പാടുമുള്ള കഐംസിസികൾ നടത്തുന്നത് പകരം വയ്ക്കാനില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്ത് കെ എംസിസി നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് ഫാറൂഖ് ഹമദാനി അധ്യക്ഷത വഹിച്ചു. സിറാജ് എരഞ്ഞിക്കൽ, എം.ആർ. നാസർ, ഗാലിബ് അൽ മഷ്ഹൂർ തങ്ങൾ, എ.കെ. മഹമൂദ്, റൗഫ് മഷ്ഹൂർ തങ്ങൾ, സി.പി. അബ്ദുൾ അസീസ്, അജ്മൽ വേങ്ങര, അഷ്റഫ് എകരൂൽ, കുവൈത്ത് കെ എംസിസി ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, ട്രഷറർ എം.കെ. അബ്ദുറസാഖ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ