+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബൂബക്കറിന് യാത്രയപ്പ് നൽകി

കുവൈത്ത് : കുവൈത്ത് മലയാളികളുടെ സാംസ്കാരിക പരിപാടികളിൽ നിറസാന്നിധ്യമായിരുന്ന കല (ആർട്ട്) കുവൈത്തിന്‍റെ ഉപദേശക സമിതി അംഗവും മുൻ പ്രസിഡന്‍റുമായ അബൂബക്കറിന് യാത്രയയപ്പു നൽകി. കലയുടെ (ആർട്ട്) നേതൃത്വത
അബൂബക്കറിന് യാത്രയപ്പ് നൽകി
കുവൈത്ത് : കുവൈത്ത് മലയാളികളുടെ സാംസ്കാരിക പരിപാടികളിൽ നിറസാന്നിധ്യമായിരുന്ന കല (ആർട്ട്) കുവൈത്തിന്‍റെ ഉപദേശക സമിതി അംഗവും മുൻ പ്രസിഡന്‍റുമായ അബൂബക്കറിന് യാത്രയയപ്പു നൽകി.

കലയുടെ (ആർട്ട്) നേതൃത്വത്തിൽ അബാസിയ കമ്യൂണിറ്റി ഹാളിൽ നടത്തിയ യോഗത്തിൽ പ്രസിഡന്‍റ് സാംകുട്ടി തോമസ് അധ്യക്ഷത വഹിച്ചു. ജോ. അഡ്വ. ജോണ്‍ തോമസ്, അഫ്സൽ ഖാൻ, കെ.പി. ബാലകൃഷ്ണൻ, ഇ. കരുണാകരൻ, ചാക്കോ ജോർജുകുട്ടി, സി. ഭാസ്കരൻ, രാജഗോപാൽ ഇടവലത്, ഹമീദ് കേളോത്ത്, ഇഖ്ബാൽ കുട്ടമംഗലം, രാജു സക്കറിയ, വി.പി. മുകേഷ്, ബാബുജി ബത്തേരി, ജോണി കുന്നിൽ, ഹംസ പയ്യന്നൂർ, രാഘുനാഥൻ നായർ, ജയ്സണ്‍ ജോസഫ്, ബഷീർ ബാത്ത, ചെസിൽ രാമപുരം, വിനോദ് വാലിപറന്പിൽ, സണ്ണി മണ്ണാർക്കാട്ട്, അനിൽ പി. അലക്സ്, മുഹമ്മദ് റിയാസ്, അബ്ദുൾ ഫത്താഹ് തയ്യിൽ, രാമകൃഷ്ണൻ, കെ.വി. മുജീബ്, എ.എം. ഹസൻ, ബിനു സുകുമാരൻ, കെ. ഹസൻ കോയ, ഷമ്മി ജോണ്‍, വാണി സന്തോഷ്, അനീച്ച ഷൈജിത്, സെക്രട്ടറി ശിവകുമാർ, പി.ഡി. രാഗേഷ് എന്നിവർ സംസാരിച്ചു. കല(ആർട്ട്) ജനറൽ സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ജോണി, പ്രോഗ്രം കണ്‍വീനർ ഷമീർ വെള്ളയിൽ, സെൻട്രൽ കമ്മിറ്റി അംഗം തസ്ലീന നജീം, ബാബു ചാക്കോള, കെ.ജി. പ്രഭാകരൻ, ടി.കെ. നാരായണൻ, ജോണ്‍ ആർട്ട്സ്, ശശികൃഷ്ണൻ, ഹനീഫ്, ശരീഫ് താമരശേരി, ഷാഹുൽ ബേപ്പൂർ എന്നിവർ പങ്കെടുത്തു. രതിദാസ്, സന്തോഷ്, ഭരതൻ, സുരേഷ് കെ.വി. അഷ്റഫ് വിതുര, സജീഷ് ജോസഫ്, എ. മോഹനൻ, മുസ്തഫ, വിബിൻ കലാഭവൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

തുടർന്നു അബൂബക്കറിന്‍റെ ജീവിതം അന്വർഥമാക്കുന്ന ഡോക്യുമെന്‍ററിയും ബിജുവും റാഫിയും നമിതയും സ്നേഹയും സജിത്തും അടങ്ങിയ സംഘം ഗാനമേളയും അവതരിപ്പിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ