യുകെകെസിഎ കണ്‍വൻഷൻ: ടിക്കറ്റ് കിക്ക്ഓഫ് ചെയ്തു

08:01 PM Feb 27, 2017 | Deepika.com
ബർമിംഗ്ഹാം: പതിനാറാമത് യുകെ ക്നാനായ കാത്തലിക് അസോസിയേഷന്‍റെ കണ്‍വൻഷൻ കിക്കോഫിന് ഉജ്ജ്വല തുടക്കം. യുകെകെസിഎ ആസ്ഥാന മന്ദിരത്തിൽ ചേർന്ന നാഷണൽ കൗണ്‍സിലിലാണ് ചെൽട്ടണ്‍ഹാമിലെ ജോക്കി റേസ്കോഴ്സ് ക്ലബിൽ ജൂലൈ എട്ടിന് നടക്കുന്ന വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തത്.

യുകെകെസിഎ പ്രസിഡന്‍റ് ബിജു മടക്കക്കുഴി ലിവർപൂൾ യൂണിറ്റ് ഭാരവാഹികളായ സാജു പാണംപറന്പിൽ, ബിജു എന്നിവർക്ക് പ്രഥമ ടിക്കറ്റുകൾ നൽകി പ്രകാശനം ചെയ്തു.

യുകെകെസിഎ പ്രസിഡന്‍റ് ബിജു മടക്കക്കുഴി ചെയർമാനായിട്ടുള്ള കണ്‍വൻഷൻ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്‍റ് ജോസ് മുഖച്ചിറ, ജോയിന്‍റ് സെക്രട്ടറി സഖറിയ പുത്തൻകളം, ജോയിന്‍റ് ട്രഷറർ ഫിനിൽ കളത്തിൽകോട്ട്, ഉപദേശക സമിതി അംഗങ്ങളായ റോയി സ്റ്റീഫൻ, ബെന്നി മാവേലി എന്നിവർ വിവിധ കമ്മിറ്റി അംഗങ്ങളായി കണ്‍വൻഷന്‍റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.