+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്നാനായ വിമൻസ് ഫോറം ഹോളിഡേ പാർട്ടി ശ്രദ്ധേയമായി

ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ ക്നാനായ കാത്തലിക് വിമൻസ് ഫോറം ഓഫ് ഷിക്കാഗോ ഹോളിഡേ പാർട്ടി സംഘടിപ്പിച്ചു. സമ്മേളനം വികാരി ജനറാൾ മോണ്‍. തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്തു. വിമ
ക്നാനായ വിമൻസ് ഫോറം ഹോളിഡേ പാർട്ടി ശ്രദ്ധേയമായി
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ ക്നാനായ കാത്തലിക് വിമൻസ് ഫോറം ഓഫ് ഷിക്കാഗോ ഹോളിഡേ പാർട്ടി സംഘടിപ്പിച്ചു.
സമ്മേളനം വികാരി ജനറാൾ മോണ്‍. തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്തു. വിമൻസ് ഫോറം പ്രസിഡന്‍റ് ജിജി നെല്ലാമറ്റം അധ്യക്ഷത വഹിച്ചു. ആൻ വർഷ വിലങ്ങുകല്ലേൽ പ്രാർഥനാ ഗാനം ആലപിച്ചു. വിമൻസ് ഫോറം 2015-16 പ്രസിഡന്‍റ് പ്രതിഭ തച്ചേട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ പ്രസിഡന്‍റ് ജിജി നെല്ലാമറ്റം പുതിയ ബോർഡ് അംഗങ്ങളെ സദസിന് പരിചയപ്പെടുത്തി. മോണ്‍ തോമസ് മുളവനാൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോയിന്‍റ് സെക്രട്ടറി ആൻ കരികുളം, ട്രഷറർ ആൻസി കൂപ്ലിക്കാട്ട് എന്നിവർ എംസിമാരായിരുന്നു.

ഷിക്കാഗോ കെസിഎസ് പ്രസിഡന്‍റ് ബിനു പൂത്തുറയിൽ, ക്നാനാനായ കാത്തലിക് വിമൻസ് ഫോറം നാഷണൽ പ്രസിഡന്‍റ് സ്മിത വെട്ടുപാറപ്പുറം, വൈസ് പ്രസിഡന്‍റ് അനി വാച്ചാച്ചിറ, സെക്രട്ടറി ബിനി തെക്കനാട്ട് എന്നിവർ പ്രസംഗിച്ചു. കെസിഎസ് വൈസ് പ്രസിഡന്‍റ് സാജു കണ്ണന്പള്ളി, സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടിൽ, ജോയിന്‍റ് സെക്രട്ടറി ഡിബിൻ വിലങ്ങുകല്ലേൽ, ട്രഷറർ ഷിബു മുളയാനിക്കുന്നേൽ എന്നിവർ പങ്കെടുത്തു.

വിഭവ സമൃദ്ധമായ ബാങ്ക്വറ്റിനുശേഷം നടത്തിയ കലാപരിപാടികൾക്ക് കോർഡിനേറ്റർമാരായ ഡോ. ബെൻസി പടിഞ്ഞാത്ത്, റ്റാനിയ പുത്തൻപറന്പിൽ എന്നിവർ നേതൃത്വം നൽകി. പാർട്ടി ഡാൻസ് പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു. ചടങ്ങിൽ നിരാലംബരായ സ്ത്രീകളെ സഹായിക്കുന്നതിനുവേണ്ടി വിമൻസ് ഫോറം നടത്തുന്ന ചാരിറ്റി ഫണ്ട് റെയ്സിംഗിന്‍റെ ഉദ്ഘാടനം നടന്നു. അസീസ് മെഡിക്കൽ സെന്‍റർ, ഡോ. സൂസൻ ഇടുക്കുതറ, ജോണ്‍ കൂപ്ലിക്കാട്ട്, ജിജി നെല്ലാമറ്റം എന്നിവർ ഗ്രാന്‍റ് സ്പോണ്‍സർമാരായും ഡോ. മാത്യു ജോസഫ് തിരുനെല്ലി പറന്പിൽ, ജെയ്ബ് മാത്യു കുളങ്ങര, സിറിയക് കൂവക്കാട്ടിൽ, ബിജിലി റ്റാജു കണ്ടാരപ്പള്ളിൽ എന്നിവർ സ്പോണ്‍സർമാരായും പരിപാടിക്ക് പിന്തുണ നൽകി.