+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോസ്ആഞ്ചലസിൽ മാർത്തോമ സന്നദ്ധ സുവിശേഷകസംഘം കോണ്‍ഫറൻസ് സമാപിച്ചു

ലോസ്ആഞ്ചലസ്: മാർത്തോമ സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേണ്‍ റീജണ്‍ വാർഷിക കോണ്‍ഫറൻസ് ലോസ് ആഞ്ചലസ് മാർത്തോമ പള്ളിയിൽ നടന്നു. കലിഫോർണിയ മുതൽ സിയാറ്റിൽ വരെയുള്ള സംസ്ഥാനങ്ങളിലെ ഇടവകകളിൽനിന്നുള്ള 140 അംഗ
ലോസ്ആഞ്ചലസിൽ മാർത്തോമ സന്നദ്ധ സുവിശേഷകസംഘം കോണ്‍ഫറൻസ് സമാപിച്ചു
ലോസ്ആഞ്ചലസ്: മാർത്തോമ സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേണ്‍ റീജണ്‍ വാർഷിക കോണ്‍ഫറൻസ് ലോസ് ആഞ്ചലസ് മാർത്തോമ പള്ളിയിൽ നടന്നു. കലിഫോർണിയ മുതൽ സിയാറ്റിൽ വരെയുള്ള സംസ്ഥാനങ്ങളിലെ ഇടവകകളിൽനിന്നുള്ള 140 അംഗങ്ങൾ രണ്ടു ദിവസമായി നടന്ന കോണ്‍ഫറൻസിൽ പങ്കെടുത്തു.

സിയാറ്റിൻ പള്ളി വികാരി റവ. അജി തോമസ് കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്തു. കണ്‍വീനർ ജേക്കബ് മാത്യു പ്രസംഗിച്ചു. ചടങ്ങിൽ റീജണിലെ മറ്റു പള്ളി വികാരിമാരായ റവ. ലാറി വർഗീസ്, റവ. ബിജു പി. സൈമണ്‍, റവ. സ്റ്റാലിൻ തോമസ്, റവ. ജോണ്‍ ഉമ്മൻ എന്നിവർ പങ്കെടുത്തു.

ഫീനിക്സ് ഇടവക വികാരി റവ. സ്റ്റാലിൻ തോമസ് ദൈവത്തിൽനിന്നുള്ള ദാനം എന്ന വിഷയത്തിൽ സന്ദേശം നൽകി. തുടർന്നു വിവിധ മിഷനുകളിൽനിന്നുള്ള ജീവിത സാക്ഷ്യങ്ങളും വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകളും നടന്നു. ചടങ്ങിൽ റീജണിൽ മൂന്നു വർഷമായി സേവനമനുഷ്ഠിച്ചശേഷം സ്ഥലം മാറിപ്പകുന്ന റവ. ബിജു പി. സൈമണും ലോസ് ആഞ്ചലസിൽനിന്നും ഇന്ത്യയിലേക്ക് മടങ്ങിപോകുന്ന റവ. ജോണ്‍ ഉമ്മനും യാത്രയയപ്പു നൽകി.

വൈകുന്നേരം നടന്ന ക്വയർ ഫെസ്റ്റിൽ റീജണിലെ ആറോളം ഗായകസംഘങ്ങൾ പങ്കെടുത്തു. കോണ്‍ഫറൻസിനോടനുബന്ധിച്ച് സാധു കൊച്ചൂഞ്ഞു ഉപദേശിക്കുള്ള സമർപ്പണമായി ക്വയർ ഫെസ്റ്റ് സംഘടിപ്പിച്ചു. ആരാധനകൾക്ക് ഫീനിക്സ്, ലോസ് ആഞ്ചലസ് ഇടവകകൾ നേതൃത്വം നൽകി. രണ്ടാം ദിവസം നടന്ന വിശുദ്ധ കുർബാനയോടെ കോണ്‍ഫറൻസിന് സമാപനമായി.

വെസ്റ്റേണ്‍ റീജണ്‍ സെക്രട്ടറി രാജേഷ് മാത്യു, കുര്യൻ വർഗീസ്, അന്നമ്മ മാത്യു, ജോഷി ജോണ്‍, ഫിലിപ്പ് ജേക്കബ്, റവ. ജോണ്‍ ഉമ്മൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: മനു തുരുത്തിക്കാടൻ