+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തനിമ സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു

ജിദ്ദ: തനിമ നോർത്ത് സോണ്‍ വനിതകൾക്കായി സംഘടിപ്പിച്ച സൗഹൃദ സായാഹ്നം ശ്രദ്ധേയമായി. ജീവിതശൈലിയിലെ മാറ്റം കാരണം വ്യാപകമാകുന്ന രോഗങ്ങളെക്കുറിച്ചും അവയെ നേരിടാൻ നാടിന്‍റെ തനതായ ഭക്ഷണരീതികളിലേയ്ക്കും കായി
തനിമ സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു
ജിദ്ദ: തനിമ നോർത്ത് സോണ്‍ വനിതകൾക്കായി സംഘടിപ്പിച്ച സൗഹൃദ സായാഹ്നം ശ്രദ്ധേയമായി. ജീവിതശൈലിയിലെ മാറ്റം കാരണം വ്യാപകമാകുന്ന രോഗങ്ങളെക്കുറിച്ചും അവയെ നേരിടാൻ നാടിന്‍റെ തനതായ ഭക്ഷണരീതികളിലേയ്ക്കും കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലേയ്ക്കും മടങ്ങേണ്ടതിന്‍റെ അനിവാര്യത ഉണർത്തിക്കൊണ്ട് പ്രശസ്ത ഹോമിയോ വിദഗ്ധ ഡോ. ജയശ്രീ മൂർത്തി ക്ലാസെടുത്തു.

തുടർന്നു പ്രവാസ ജീവിതത്തിൽ വീട്ടമ്മമാർക്ക് ലഭിക്കുന്ന ഒഴിവുസമയങ്ങൾ ഗുണപരമായി പ്രയോജനപ്പെടുത്തുന്നതോടൊപ്പം സാന്പത്തിക മെച്ചവുമുണ്ടാക്കാനുപകരിക്കുന്ന സ്വയം തൊഴിൽ സംരംഭങ്ങൾ സിജി സീനിയർ റിസോഴ്സ് പേഴ്സണ്‍മാരായ റഷീദ് അമീർ, ഇർഷാദ്, സാജിദ് പാറക്കൽ, മുഹമ്മദ് കുഞ്ഞി എന്നിവർ പരിചയപ്പെടുത്തി.

വിവിധ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ തനിമ നോർത്ത്സോണ്‍ പ്രസിഡന്‍റ് അബ്ദുഷുക്കൂർ അലി, സി.എച്ച്. ബഷീർ, മുഹമ്മദ് ഇസ്മായിൽ, വി. മുംതസ് എന്നിവർ വിതരണം ചെയ്തു. സോഫിയ സുനിൽ, ഷരീഫ ഹുസൈൻ എന്നിവർ ഗാനങ്ങളാലപിച്ചു.

തനിമ നോർത്ത് സോണ്‍ വനിതാവിഭാഗം പ്രസിഡന്‍റ് വി. മുംതാസ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഖദീജാബി, വനിതാവിഭാഗം സെക്രട്ടറി നജാത്ത് സക്കീർ എന്നിവർ പ്രസംഗിച്ചു. ഷഹനാസ് ഇസ്മായിൽ, ഹാഫിള ഹനീഫ്, ഷമീന അസീസ് എന്നിവർ നേതൃത്വം നൽകി. തസ്നീം നിസാർ, ബുഷ്റ സുലൈമാൻ, സുഹറ ബഷീർ, ഫാത്തിമ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ