+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെൽഫെയർ കേരള കുവൈത്തിന് പുതിയ നേതൃത്വം

കുവൈത്ത് സിറ്റി : വെൽഫെയർ കേരള കുവൈത്തിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഖലീലുറഹ്മാൻ (പ്രസിഡന്‍റ്), മിനി വേണു ഗോപാൽ, റസീന മൊഹിയുദ്ദീൻ, കൃഷ്ണ ദാസ്, അനിയൻ കുഞ്ഞ് (വൈസ് പ്രസിഡന്‍റുമാർ), വിനോദ് പെര
വെൽഫെയർ കേരള കുവൈത്തിന് പുതിയ നേതൃത്വം
കുവൈത്ത് സിറ്റി : വെൽഫെയർ കേരള കുവൈത്തിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഖലീലുറഹ്മാൻ (പ്രസിഡന്‍റ്), മിനി വേണു ഗോപാൽ, റസീന മൊഹിയുദ്ദീൻ, കൃഷ്ണ ദാസ്, അനിയൻ കുഞ്ഞ് (വൈസ് പ്രസിഡന്‍റുമാർ), വിനോദ് പെരേര, മജീദ് നരിക്കോടൻ (ജനറൽ സെക്രട്ടറിമാർ), സിബി തോമസ്, പ്രവീണ്‍ രാമചന്ദ്രൻ, സിമി അക്ബർ, ഗിരീഷ് വയനാട് (സെക്രട്ടറിമാർ), ഷൗക്കത്തലി വളാഞ്ചേരി (ട്രഷറർ), അൻവർ സാദത്ത് (അസി. ട്രഷറർ) എന്നിവരേയും വിവിധ വകുപ്പുകളുടെ കണ്‍വീനർമാരായി കെ. അബ്ദു റഹ്മാൻ (മെംബേഴ്സ് വെൽഫെയർ), അഹമ്മദ് അബ്ദു റഫീഖ് (കലാ സാംസ്കാരികം), അൻവർ സയിദ് (പബ്ലിക് റിലേഷൻ), അൻവർ ഷാജി (സാമൂഹികം), ബേബി സബീന (സെക്രട്ടറി, ജനസേവനം), ജസീൽ ചെങ്ങളാൻ (പ്രസ് ആൻഡ് മീഡിയ), ലായിക്ക് അഹമ്മദ് (ജനസേവനം), മഞ്ചു മോഹൻ (വനിതാക്ഷേമം), കെ. മൊയ്തു (ലേർണിംഗ് ആൻഡ് ഡവലപ്മെന്‍റ്), റഷീദ് ഖാൻ (അസിസ്റ്റന്‍റ്, ജനസേവനം), റീന ബ്ലസൻ (അസിസ്റ്റന്‍റ് വനിതാ ക്ഷേമം), കെ.എ. സഫ്വാൻ (കായികം), സിറാജ് സ്രാന്പിക്കൽ (പ്രവാസി പുനരധിവാസം), വർദ അൻവർ (അസിസ്റ്റന്‍റ് ജനസേവനം) എന്നിവരേയും തെരഞ്ഞെടുത്തു.

അബാസിയ, ഫഹാഹീൽ, ഫർവാനിയ, സാൽമിയ എന്നീ നാലു മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 79 അംഗ സെൻട്രൽ കൗണ്‍സിൽ ചേർന്ന് 27 അംഗ വർക്കിംഗ് കമ്മിറ്റി അംഗങ്ങളെയും തെരെഞ്ഞെടുത്തു. തെരെഞ്ഞെടുക്കപ്പെട്ട വർക്കിംഗ് കമ്മിറ്റി അംഗങ്ങളിൽ നിന്ന് ഭാരവാഹികളേയും വകുപ്പ് കണ്‍വീനർ മാരേയും തെരെഞ്ഞെടുത്തു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ശഫീഖ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ