+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദസ്തയെവ്സ്കിയൻ സാഹിത്യലോകത്തിലൂടെ ഒരു ചില്ല ദിനം

റിയാദ്: വിശ്വ സാഹിത്യത്തിലെ സാർവകാലികതയുടെ പ്രതീകമായ ഫ്യോദോർ ദസ്തയെവ്സ്കിയുടെ സാഹിത്യലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് ചില്ല സർഗവേദി സംഘടിപ്പിച്ച പ്രത്യേക പരിപാടി ന്ധകാലാതീതം ദസ്തയെവ്സ്കി’ സാഹിത്യക
ദസ്തയെവ്സ്കിയൻ സാഹിത്യലോകത്തിലൂടെ ഒരു ചില്ല ദിനം
റിയാദ്: വിശ്വ സാഹിത്യത്തിലെ സാർവകാലികതയുടെ പ്രതീകമായ ഫ്യോദോർ ദസ്തയെവ്സ്കിയുടെ സാഹിത്യലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് ചില്ല സർഗവേദി സംഘടിപ്പിച്ച പ്രത്യേക പരിപാടി ന്ധകാലാതീതം ദസ്തയെവ്സ്കി’ സാഹിത്യകുതുകികൾ അവിസ്മരണീയമാക്കി.

മുന്പേ നടന്നുപോയ എഴുത്തുകാരിൽ നിന്ന് ജീവിതദർശനത്തിനുവേണ്ട പ്രേരണകൾ സ്വീകരിക്കുകയും പിറകെ വന്നവരെ ആഴത്തിൽ പ്രചോദിപ്പിക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു ദസ്തയെവ്സ്കി എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച ഇഖ്ബാൽ കൊടുങ്ങല്ലൂർ അഭിപ്രായപ്പെട്ടു.

ദസ്തയെവ്സ്കിയുടെ സ്ത്രീ കഥാപാത്രങ്ങൾ എന്ന വിഷയം ആർ.മുരളീധരനും ദസ്തയെവ്സ്കിയൻ തത്വശാസ്ത്രം ഷമീം താളാപ്രത്തും ദസ്തയെവ്സ്കിയുടെ വിഖ്യാത നോവൽ കുറ്റവും ശിക്ഷയും ജയചന്ദ്രൻ നെരുവന്പ്രവും അതരിപ്പിച്ചു. നിന്ദിതരും പീഡിതരും എന്ന പുസ്തകത്തിന്‍റെ വായാനാനുഭവം വിപിൻ പങ്കുവച്ചു. സാഹിത്യചരിത്രത്തിലെ ഏറ്റവും ഉത്കൃഷ്ടവും പ്രശസ്തവും ശ്രേഷ്ഠവുമായ നോവലാണ് "കാരമസോവ് സഹോദന്മാർ’ എന്ന് പുസ്തകത്തിന്‍റെ ആസ്വാദനം ഇഖ്ബാൽ കൊടുങ്ങല്ലൂരും നിർവഹിച്ചു. എ. പ്രദീപ് കുമാർ, മുനീർ വട്ടേക്കാട്ടുകര, എം.ഫൈസൽ എന്നിവർ സംസാരിച്ചു.

ശിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൗഷാദ് കോർമത്ത് മോഡറേറ്ററായി. ബീന, നിജാസ്, ജോസഫ് അതിരുങ്കൽ, നജിം കൊച്ചുകലുങ്ക്, റഫീഖ് പന്നിയങ്കര, ഡാർലി തോമസ്, സിജിൻ കൂവള്ളൂർ, അഖിൽ അബ്ദുള്ള, നജ്മ നൗഷാദ്, മിനി നന്ദൻ, നന്ദകുമാർ, നാസി, അഖിൽ ഫൈസൽ, ഷഫീഖ്, റാഷിദ് ഖാൻ, അബ്ദുൾസലാം, സുജിത് സുബ്രഹ്മണ്യൻ, പി.വി. അൻവർ, സുരേഷ് ബാബു, ഹരികൃഷ്ണൻ, മുഹമ്മദ് ജുനൈദ്, നൗഫൽ പാലക്കാടൻ, ജാബിറലി, നിബു വർഗീസ്, ശിഹാബ് കുഞ്ചീസ്, കെ.എ. സലിം എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ